ബാം​ബോ​ലി​:​ ​ഐ.​എ​സ്.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഹൈ​ദ​രാ​ബാ​ദ് ​സി​റ്റി​ ​എ​ഫ്.​സി​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​ഒ​രു​ ​ഗോ​ളി​ന് ​ഒ​ഡീ​ഷ​ ​എ​ഫ്.​സി​യെ​ ​കീ​ഴ​ട​ക്കി.​ ​അ​രി​ഡാ​നെ​ ​സന്റാന ​പെ​നാ​ൽ​റ്റി​യി​ലൂ​ടെ​ ​നേ​ടി​യ​ ​ഗോ​ളാ​ണ് ​ഹൈ​ദ​രാ​ബാ​ദി​ന് ​വി​ജ​യ​മൊ​രു​ക്കി​യ​ത്.​ ​മ​ത്സ​ര​ത്തി​ലു​ട​നീ​ളം​ ​ഒ​ഡീ​ഷ​യെ​ക്കാ​ൾ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ഹൈ​ദ​രാ​ബാ​ദ് ​ത​ന്നെ​യാണ് ​ന​ട​ത്തി​യ​ത്.​ ​പാ​സിം​ഗി​ലും​ ​ഷോ​ട്ടു​ക​ളി​ലും​ ​പൊ​സ​ഷ​നി​ലു​മെ​ല്ലാം​ ​ഹൈ​ദ​രാ​ബാദായി​രു​ന്നു​ ​മു​ന്നി​ൽ. ഹൈ​ദ​രാ​ബാ​ദി​ന്റെ​ ​മു​ന്നേ​റ്റ​ങ്ങ​ൾ​ ​ത​ട​യാ​ൻ​ ​ഒ​ഡീ​ഷ​യ്ക്ക് ​പ​ല​പ്പോ​ഴും​ ​പ​രു​ക്ക​ൻ​ ​ക​ളി​ ​പു​റ​ത്തെ​ടു​ക്കേ​ണ്ടി​ ​വ​ന്നു.​ ​നാ​ല് ​ഡി​ഫ​ൻ​ഡ​ർ​മാ​രു​ൾ​പ്പെ​ടെ​ ​അ​ഞ്ച് ​ഒ​ഡീ​ഷ​ ​താ​ര​ങ്ങ​ളാ​ണ് ​മ​ത്സ​ര​ത്തി​ൽ​ ​മ​ഞ്ഞ​ക്കാ​ർ​ഡ് ​ക​ണ്ട​ത്.​ ​ഹൈ​ദ​രാ​ബാ​ദ് ​നി​ര​യി​ൽ​ ​ഒ​രാ​ളും​ ​മ​ഞ്ഞ​ക്കാ​ർ​ഡ് ​ക​ണ്ടു.​ ​ഗോ​ളി​ ​അ​ർ​ഷ് ​ദീ​പ് ​സിം​ഗി​ന്റെ​ ​സേ​വു​ക​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ഒ​ഡീ​ൽയുടെ തോ​ൽ​വി​യു​ടെ​ ​ആ​ഴം​ ​വ​ർ​ദ്ധി​ച്ചേ​നെ.​ ​തു​ട​ക്കം​ ​മു​ത​ൽ​ ​ഹൈ​ദ​രാ​ബാ​ദ് ​ആ​ക്ര​മ​ണം​ ​തു​ട​ങ്ങി.​ ​ആ​ദ്യ​ ​പ​തി​ന​ഞ്ച് ​ മി​നി​ട്ടി​നി​ടെ​ ​നാ​ലോ​ളും​ ​ഗോ​ൾ​ ​ശ്ര​മ​ങ്ങ​ളാ​ണ് ​അ​വ​ർ​ ​ന​ട​ത്തി​യ​ത്.
35​-ാം​ ​മി​നി​ട്ടി​ലാ​ണ് ​ഹൈ​ദ​രാ​ബാ​ദിന്റെ​ ​വി​ജ​യ​ത്തി​ലേ​ക്ക് ​വ​ഴി​തെ​ളി​ച്ച​ ​പെ​നാ​ൽ​റ്റി​ ​വ​രു​ന്ന​ത്.​ ​

പ്ലേ​ ​മേ​ക്ക​ർ​ ​ഹാ​ളി​ച​ര​ൺ​ ​ന​ർ​സാ​രി​യു​ടെ​ ​ഷോ​ട്ട് ​ഒ​ഡീ​ഷ ക്യാ​പ്ട​ൻ​ ​സ്റ്രീ​വ​ൻ​ ​ടെ​യ്‌​ല​റു​ടെ​ ​കൈ​യി​ൽ​ ​ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ​റ​ഫ​റി​ ​ഹൈ​ദ​രാ​ബാ​ദി​ന് ​അ​നു​കൂ​ല​മാ​യി​ ​പെ​നാ​ൽ​റ്റി​ ​വി​ധി​ക്കു​ക​യാ​യി​രു​ന്നു.​ ​കി​ക്കെ​ടു​ത്ത​ ​അ​രി​ഡാ​നെ​ ​സാന്റാന​ ​പി​ഴ​വേ​തു​മി​ല്ലാ​തെ​ ​പ​ന്ത് ​വ​ല​യ്ക്ക​ക​ത്താ​ക്കു​ക​യാ​യി​രു​ന്നു.​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​ഇ​രു​ടീ​മും​ ​ഗോ​ളി​നാ​യി​ ​കി​ണ​ഞ്ഞ് ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ല​ക്ഷ്യം​ ​കാ​ണാ​നാ​യി​ല്ല.​ ​അ​റു​പ​താം​ ​മി​നി​ട്ടി​ൽ​ ​ഹൈ​ദ​രാ​ബാ​ദി​ന്റെ​ ​ജാ​വോ​ ​വി​ക്ട​റു​ടെ​ ​ഹെ​ഡ്ഡ​ർ​ ​ഒ​ഡീ​ഷ​ ​വ​ല​കു​ലു​ക്കി​യെ​ങ്കി​ലും​ ​ഓ​ഫ് ​സൈ​ഡാ​യി​രു​ന്നു.

ഇ​ന്ന​ത്തെ​ ​പോ​രാ​ട്ടം
ജംഷഡ്പൂർ എഫ്.സി​ ​
V​s​ ​
ചെന്നൈയിൻ ​എ​ഫ്.​സി
ടി.​വി​ ​ലൈ​വ് ​:​ ​രാ​ത്രി​ 7.30​ ​മു​ത​ൽ​

LEAVE A REPLY

Please enter your comment!
Please enter your name here