കൊറോണ വാക്‌സിന്‍ സൗജന്യമായി ലഭിച്ചാലും സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി 50%ത്തോളം വരുന്ന ലാറ്റിനമേരിക്കന്‍സ്. കൊറോണ വാക്‌സിന്റെ സുരക്ഷയെക്കുറിച്ചും സ്വീകാര്യതയെക്കുറിച്ചും അമേരിക്കയില്‍ നടത്തിയ സര്‍വ്വേയിലാണ് പുതിയ കണ്ടെത്തല്‍. ഇതിനു മുന്‍പ് നടത്തിയ പല സര്‍വ്വേകളും ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കൃത്യമായ കാര്യകാരണങ്ങളോടെ ഒരു സര്‍വ്വേഫലം പുറത്തിറങ്ങുന്നത്.

അമേരിക്കയിലെ 14 ശതമാനം കറുത്തവര്‍ഗ്ഗക്കാര്‍ മാത്രമാണ് വാക്‌സിന്‍ സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നത്. ഇത് ഫലപ്രദമാകുമെന്ന് 18 ശതമാനം ആളുകള്‍ വിശ്വസിക്കുന്നു. ലാറ്റിനമേരിക്കന്‍സില്‍ 34 ശതമാനം പേര്‍ അതിന്റെ സുരക്ഷയെ വിശ്വസിക്കുന്നു. 40 ശതമാനം പേര്‍ അതിന്റെ ഫലപ്രാപ്തിയെ വിശ്വസിക്കുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 15 വരെയാണ് സര്‍വേ നടത്തിയത്.

വാക്‌സിനിലുള്ള വിശ്വാസമില്ലായ്മക്ക് പല വിധത്തിലുള്ള കാരണങ്ങളാണ് സര്‍വ്വേയില്‍ പറയുന്നതെങ്കിലും അടിസ്ഥാനപരമായ കാരണം ഇപ്പോഴും നിലനില്‍ക്കുന്ന വര്‍ണ്ണവിവേചനം തന്നെയാണെന്നാണ് വ്യക്തമാകുന്നത്. വെളുത്ത വര്‍ഗ്ഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള പാശ്ചാത്യരാജ്യങ്ങളില്‍ കോവിഡ് പകര്‍ച്ചവ്യാധി ബാധിച്ച് മരിക്കുന്നവരില്‍ ഏറിയ പങ്കും കറുത്ത വര്‍ഗ്ഗക്കാരും ഏഷ്യന്‍ വംശജരുമാണെന്നുള്ള വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോവിഡ് വാക്‌സിനിലുള്ള വിസ്വാസമില്ലായ്മയെക്കുറിച്ചുള്ള പഠനം നടന്നത്.

വാക്‌സിനിലുള്ള ഈ വിശ്വാസമില്ലായ്മ ചരിത്രത്തില്‍ വേരൂന്നിയതാണെന്ന് പല വിദഗ്ദര്‍ക്കും അഭിപ്രായമുുണ്ട്. അടിമകളായ കറുത്തവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ പരീക്ഷണങ്ങള്‍ക്കും കറുത്ത സ്ത്രീകളെ സ്ത്രീരോഗ പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന കാലമുണ്ടായിരുന്നുവെന്ന് ജോണ്‍സ് ഹോക്കിന്‍സ് സര്‍വ്വകലാശാലയിലെ അലക്‌സാണ്ടര്‍ വൈറ്റ് പറയുന്നു. തങ്ങള്‍ വീണ്ടും ഗിനിപ്പന്നികളാകാന്‍ പോകുന്നില്ലെന്നാണ് ലാറ്റിനമേരിക്കന്‍സ് പറയുന്നതെന്നും അലക്‌സാണ്ടര്‍ വൈറ്റ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here