ദുബൈ: ദുബൈയിൽ റോഡ് നിയമലംഘനത്തിന് ചുമത്തുന്ന പിഴകൾ പ്രതിമാസ തവണകളായി അടക്കാൻ സൗകര്യമൊരുങ്ങുന്നു. പൂർണമായും ഒാട്ടോമാറ്റിക് സംവിധാനമാണ്​ ഒരുക്കിയിരിക്കുന്നത്. യു.എ.ഇ സെൻട്രൽ ബാങ്ക്, ദുബൈ ഇസ്‌ലാമിക് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് സംവിധാനം. ഉപഭോക്താക്കൾക്ക് ദുബൈ പൊലീസ് വെബ്സൈറ്റ് അല്ലെങ്കിൽ സ്മാർട്ട് ആപ്ലിക്കേഷൻ വഴി സേവനത്തിനായി അപേക്ഷിക്കാം.

അപേക്ഷകർ അവരുടെ ബാങ്ക് അക്കൗണ്ടും എമിറേറ്റ് ഐഡി വിശദാംശങ്ങളും പൂരിപ്പിച്ച് അംഗീകാരത്തിനായി സെൻട്രൽ ബാങ്കിലേക്ക് അയക്കണം. സമൂഹത്തിന് സന്തോഷം പകരുക എന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമി െൻറ വീക്ഷണത്തി െൻറ ഭാഗമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയതെന്ന് അഡ്മിനിസ്ട്രേഷൻ അഫയേഴ്സ് അസി.കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഡോ.അൽ സല്ലാൽ സഇൗദ് ബിൻ ഹുവൈദി അൽ ഫലാസി പറഞ്ഞു.

എങ്ങനെ പിഴയടക്കാം
ദുബൈ പൊലീസ് വെബ് സൈറ്റിൽ ട്രാഫിക് ഫൈൻ പേമെൻറ് പ്ലാറ്റ്ഫോം സന്ദർശിച്ച് pay via credit cards വഴിയാണ് പണമടക്കേണ്ടത്. നിബന്ധനകളും മറ്റും അംഗീകരിച്ച് അപേക്ഷയിൽ ബാങ്ക് അക്കൗണ്ട്, എമിറേറ്റ്സ് െഎഡി വിവരങ്ങൾ സമർപ്പിക്കണം.വെബ്സൈറ്റ്: https://www.dubaipolice.gov.ae/wps/portal/home/home

LEAVE A REPLY

Please enter your comment!
Please enter your name here