ഫിലഡൽഫിയ:വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രോവിൻസ് വെബ്സൈറ്റ് ലോഞ്ചും കേരള ഡേ  ദീപാവലി ആഘോഷവും  പ്രൗഢഗംഭീരമായി സൂമിൽ കൂടി നടത്തപ്പെട്ടു. ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നുള്ള ഡബ്ല്യു എം സി പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര ഡയറക്ടർ എം.എ നിഷാദ് വെബ്സൈറ്റ്ഉദ്ഘാടനം നിർവഹിച്ചു.ഐടി ചെയർപേഴ്സൺ മാത്യു ശാമുവേൽ മുഖ്യാഥിതി നിഷാദിനെ സദസിന് പരിചയപ്പെടുത്തി.  ട്രഷറർ റെനി ജോസഫ് സ്പോൺസർസിനെ ചടങ്ങിൽ പരിചയപ്പെടുത്തുകയും ചാരിറ്റി പ്രവർത്തനങ്ങളുടെ  വിശദാംശങ്ങൾ ചടങ്ങിനെ ധരിപ്പിക്കുകയും ചെയ്തു പ്രശസ്ത പുല്ലാംകുഴൽ  വിദ്വാൻ കുടമാളൂർ ജനാര്‍ദ്ദനന്‍ ഏവരെയും ഒരുപോലെ പഴയകാലത്തിലേക്ക് മടക്കിക്കൊണ്ടു പോയി. അദ്ദേഹത്തിൻറെ പുല്ലാങ്കുഴൽ വായന ഗൃഹാതുരത്വമുണർത്തുന്ന ഒരു വേറിട്ട അനുഭവമായിരുന്നു. വൈസ് ചെയർപേഴ്സൺ നിമ്മി ദാസ് അദ്ദേഹത്തിനെ  സദസിന് പരിചയപ്പെടുത്തി


ഗ്ലോബൽ ചെയർമാൻ എ വി അനൂപ്, ഗ്ലോബൽ പ്രസിഡണ്ട് ജോണി കുരുവിള, റീജിയണൽ ചെയർമാൻ ഹരി നമ്പൂതിരി, റീജിയണൽ പ്രസിഡണ്ട് തങ്കം അരവിന്ദ് എന്നിവര് ആശംസകൾ അർപ്പിച്ചു. പെൻസിൽവേനിയയുടെ പ്രോവിൻസ് പ്രസിഡണ്ട് സിനു നായർ  അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ സന്തോഷ് എബ്രഹാം സ്വാഗതമാശംസിച്ചു. വൈസ് പ്രസിഡണ്ട് ജസ്റ്റിൻ ജോസ് വെബ്സൈറ്റ് നയന  മനോഹരമാക്കിയ ഐടി ടീമിനെ നന്ദി അറിയിച്ചു.

വൈസ്ചെയർ പേഴ്സൺ ക്രിസ്ററി മാത്യു ചടങ്ങുകൾ ഫേസ്ബുക്ക് പേജിലേക്ക് ലൈവ് ആയി പ്രക്ഷേപണം ചെയ്തു. ജനസേവന പുരസ്കാരം ലഭിച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ജോർജ്ജ് മാമ്മൻ കൊണ്ടൂരിനെ വൈസ് ചെയർ പേഴ്സൺ ക്രിസ്ററി മാത്യു മൊമെന്റോ നൽകി ആദരിച്ചത് വീഡിയോയിൽ പ്രദർശിപ്പിക്കുകയുണ്ടായി.

അമേരിക്കയിലെ പ്രശസ്ത ഹാസ്യസാമ്രാട്ട് സൂരജ്  ദിനമണിയുടെ മിമിക്രി,നൃത്ത നടന വിസ്മയങ്ങൾ കൊണ്ട്  അമേരിക്കൻ ജനതയെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള  നിമ്മി ദാസിന്റെ നേതൃത്വത്തിൽ ഡാൻസ്, ഫിലഡൽഫിയ യുടെ മധുര ഗായകൻ റെനി ജോസഫിൻറെ ശ്രുതി മധുര ഗാനം,  അമേരിക്കയിലെ പ്രശസ്ത കഥാകൃത്ത് കവിയത്രി സോയ നായരുടെ പ്രത്യേക കേരള ഡേ കവിത എന്നീ പരിപാടികൾ ആസ്വാദകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റി.  

ജോയിന്റ് ട്രഷറർ ജോസഫ് കുര്യൻ കൃതജ്ഞത രേഖപ്പെടുത്തി. ഡോക്ടർ ബിനു ഷാജി മോനും, മില്ലി ഫിലിപ്പും  എംസി മാരായിചടങ്ങുകൾ നിയന്ത്രിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here