Group of unrecognizable people toasting with wine during Thanksgiving dinner at dining table.
 
ഫ്രാൻസിസ് തടത്തിൽ 
 
താങ്ക്സ് ഗിവിങ്ങ് എന്ന വാക്കിന് ഇത്ര മേൽ അർത്ഥമുണ്ടെന്ന് ഞാൻ മനസിലാക്കിയത് അമേരിക്കയിൽ എത്തിയപ്പോഴാണ്. നാട്ടിലായിരുന്നപ്പോൾ ആ വാക്കിന് അത്ര വില അന്ന് മലയാളികൾ കാട്ടിയിരുന്നുവോ എന്ന കാര്യം സംശയമാണ്. ഇന്ന് സ്ഥിതി അൽപ്പം മാറിയിട്ടുണ്ടാകാം. അമേരിക്കയിൽ എത്തിയപ്പോഴാണ് എന്തിനും ഏതിനും നന്ദി പറയണമെന്നത് ഒരു പൗരബോധമുള്ളവർക്കുള്ള കർത്തവ്യമാണെന്ന  യാഥാർഥ്യം മനസിലാക്കാക്കുന്നത്. അമേരിക്കയിൽ എത്തിയ കാലത്ത് ഏതു കാര്യത്തിനും അമേരിക്കക്കാർ നന്ദി പറയുന്നത് കേൾക്കുമ്പോൾ ആദ്യമൊക്കെ ഒരു കൗതുകമായിരുന്നു. “താങ്ക് യു ആൻഡ് ഹാവ് എ നൈസ് ഡേ” എന്നത് കേൾക്കുവാനല്ലാതെ അത് മറ്റാർക്കെങ്കിലും തിരിച്ചു പറയണമെന്ന ശീലം ഉണ്ടായിരുന്നില്ല. അത് പ്രാവർത്തികമാക്കാൻ കാലങ്ങൾ തന്നെ വേണ്ടി വന്നുവന്നതാണ് സത്യം.
 
ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്താൽ നന്ദി പറയുന്ന സ്വഭാവം മറ്റുള്ളവർക്കോ സഹായം ലഭിച്ചാൽ മറിച്ചോ  അങ്ങനെയൊരു ശീലം ഉണടായിരുന്നില്ല. ഒന്നുകിൽ നന്ദിയുടെ അടയാളമായി  തല ആട്ടി പ്രകടിപ്പിക്കുക അല്ലെങ്കിൽ “എന്നാൽ ശരി” എന്ന് പറഞ്ഞു സ്ഥലം വിടുക, അതാണ് സാധാരണയുള്ള പതിവ്. ഹൃദയത്തിൽ നിന്ന് നന്ദി എന്ന വാക്ക് തുറന്നു പറയുക മലയാളികളെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമാണ്. ഈഗോ ആണോ അപകർഷതാ ബോധമാണോ എന്നറിയില്ല;അങ്ങനെ പറഞ്ഞാൽ അഭിമാന ക്ഷതമുണ്ടാകുമെന്ന തോന്നലാകാം ആളുകൾ നന്ദി പറയാൻ മടിക്കുന്നത്. 
 
അത്തരം ഒരു ശീലത്തിൽ നിന്ന് അമേരിക്കയിൽ എത്തിയപ്പോൾ നിസാര കാര്യത്തിന് പോലും ആളുകൾ നന്ദി പറയുന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. “താങ്ക് യു” എന്ന് പറയുമ്പോൾ “യു ആർ  വെൽകം” എന്ന് തിരിച്ചു പറയുന്നത് ഔപചാരികതയാണ്. എന്നാൽ എന്നെപ്പോലെ പലർക്കുംഈ നാട്ടിൽ  ഇത് പ്രാവർത്തികമാക്കാൻ ഒരുപാടു കാലമെടുത്തുകാണും എന്ന കാര്യം ഉറപ്പാണ്. കാരണം ഇത്തരമൊരു സംസകാരമില്ലാത്ത നാട്ടിൽ നിന്ന് എത്തുന്ന നമുക്ക് പുതിയൊരു സംസ്കാരത്തെ പുൽകാൻ സമയമെടുക്കുമെന്നത് സ്വാഭാവികം മാത്രമാണ്.

 ദിവസവും ഒരു നൂറു കണക്കിന് തവണ നന്ദി പറയുന്നതിനു പുറമെ ഒരു ദിവസം നന്ദി മുഴുവൻ പറയാൻ മാത്രം മാറ്റി വയ്ക്കുന്ന  താങ്ക്സ് ഗിവിങ്ങ് എന്ന ആഘോഷമാണ് കൗതുകമുളവാക്കിയ മറ്റൊരു കാര്യം.ഇത്രയും നന്ദി  പറഞ്ഞിട്ടും നന്ദിക്കായി ഒരു ദിവസം മുഴുവനുമോ? 

 
 അമേരിക്കയിൽ താങ്ക്സ് ഗിവിങ്ങ് ആഘോഷമാണ് മറ്റേത് ആഘോഷങ്ങളേക്കാൾ പ്രാധാന്യമുള്ളത്. ഇതൊരു മതപരമായ ആഘോഷമല്ലെന്നിരിക്കെ ( പിന്നീടെപ്പോഴോ ഇത് സാമുദായിക ഉത്സവവുമായി മാറി)താങ്ക്സ് ഗിവിങ്ങിനു ഇത്രമേൽ പ്രാധാന്യം എങ്ങനെ വന്നു എന്ന് അറിയുന്നത് ഏറെ പ്രധാന്യമുള്ള കാര്യമാണ്.
 
400 വർഷമായി താങ്ക്സ് ഗിവിങ്ങ് എന്ന ആഘോഷത്തിന് ആധാരമായ സംഭവം നടന്നിട്ട് എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ബ്രിട്ടനിൽ നിന്നുള്ള ആദ്യത്തെ കുടിയേറ്റക്കാർ അമേരിക്കയിലെത്തിയിട്ട് 400 വർഷമായി.1620 ലെ ഒരു ഉഷ്‌ണകാലത്താണ്  ആദ്യ കുടിയേറ്റക്കാർ അമേരിക്കയിൽ എത്തിയത്. അമേരിക്കയിലെ ഫലഭൂയിഷ്ടമായ മണ്ണ് കൃഷിക്ക് യോഗ്യമാണെന്ന് മനസിലാക്കിയ അവർ വേനലിൽ കൃഷിചെയ്തവ ഭക്ഷിച്ചു കഴിഞ്ഞു വരവേ നവംബർ മാസത്തോടെ അതി ശൈത്യം തുടങ്ങി.
 
 താരതമ്യേനെ തണുപ്പ് കുറഞ്ഞ ബ്രിട്ടനിൽ നിന്ന് എത്തിയ ഇവർക്ക്  തണുപ്പിൽ നിന്ന് രക്ഷ നേടാനോ ക്ഷാമകാലമായ തണുപ്പുകാലത്ത് ഭക്ഷണത്തിനുള്ള മാർഗമോ ഉണ്ടായിരുന്നില്ല. അക്കാലത്ത് അവർക്ക് ജീവിക്കാനായുള്ള മാർഗം പഠിപ്പിച്ചു നൽകിയത് നേറ്റിവ് ഇന്ത്യൻക്കാർ  അഥവാ കാടുകളിൽ പാർത്തിരുന്ന ഗോത്ര വർഗക്കാരായ യഥാർത്ഥ അമേരിക്കക്കാർ ആയിരുന്നു. ചോളമായിരുന്നു നേറ്റിവ് അമേരിക്കക്കാരുടെ പ്രധാന കൃഷി. ഇവ ക്ഷാമകാലമായ തണുപ്പുകാലത്തേക്ക് ശേഖരിച്ചു വയ്ക്കും . കൂടാതെ അവർ വേട്ടയാടുന്ന മൃഗങ്ങളും പ്രത്യേകിച്ച് കാട്ട് ടർക്കിക്കോഴികളുടെ ഇറച്ചിയും പ്രത്യേക രീതിയിൽ പുക ഉപയോഗിച്ച്  ഉണക്കിയും ക്ഷാമകാലത്തേക്ക്  ശേഖരിച്ചു വയ്ക്കും.
 
 കടുത്ത വേനലിനു ശേഷം ഒരു തണുപ്പ് കാലമുണ്ടാകുമെന്നു അറിവില്ലാതിരുന്ന വെള്ളക്കാർ തണുപ്പുകാലം തുടങ്ങിയപ്പോൾ  അതിജീവത്തിനായി ഏറെ കഷ്ട്ടപ്പെട്ടു. അതി ശൈത്യവും പട്ടിണിയും മൂലം പലരും മരണമടഞ്ഞു. അപ്പോഴാണ് അവർക്ക് രക്ഷക്കായി നേറ്റിവ് അമേരിക്കക്കാർ എത്തിയിത്. അവർ വേനൽക്കാലത്ത് കൃഷി ചെയ്ത ചോളവും  ഉണക്കി ശേഖരിച്ചു വച്ചിരുന്ന ട്ടർക്കിയും വെള്ളക്കാർക്ക് ഭക്ഷിക്കാൻ നൽകി. തണുപ്പിൽ നിന്ന് രക്ഷ നേടാൻ വിറകു കത്തിച്ചു ശേഖരിച്ച കരിയും നൽകി.
 
 പിറ്റേ  വര്ഷം  അവർ നേറ്റീവ് അമേരിക്കക്കാരുമായി ചേർന്ന്  ചോളക്കൃഷി ആരംഭിച്ചു. കാട്ടു മൃഗങ്ങളെയും ടർക്കി കോഴികളെയും വേട്ടയാടി ഉണക്കി ശേഖരിച്ചു. അങ്ങനെ 1621 ലെ നവംബർ മാസത്തിൽ തണുപ്പ് തുടങ്ങിയപ്പോൾ വെള്ളക്കാർ നേറ്റിവ് അമേരിക്കക്കാരോടുള്ള നന്ദി സൂചകമായി അവർക്ക് ചോളവും ടർക്കിയും വീഞ്ഞുമൊക്കയായി ഒരു നല്ല വിരുന്നൊരുക്കി. പിന്നീടുള്ള എല്ലാ വർഷവും നവംബർ മാസത്തിൽ വെള്ളക്കർ ഈ പതിവ് തുടർന്നു. പിന്നീട് താങ്ക്സ് ഗിവിങ്ങ്  വിളവെടുപ്പ്  ഉത്സവമായി പരിണമിച്ചു.
 
അമേരിക്കയ്ക്ക് പുറമെ ലാറ്റിൻ അമേരിക്ക, കാനഡ യൂറോപ്പ് എന്നിവിടങ്ങളിലും വ്യത്യസ്ത ദിവസങ്ങളിൽ താങ്ക്സ് ഗിവിങ്ങ് ആഘോഷിക്കാറുണ്ട്. അമേരിക്കയിൽ പിന്നീട്  വിവിധ മതസ്ഥർ താങ്കസ് ഗിവിങ്ങ് മതപരമായ ആഘോഷങ്ങളാക്കിയും ആചരിച്ചു തുടങ്ങി. അമേരിക്കയിൽ പല സ്റ്റേറ്റുകളിലും പല സമയങ്ങളിലായിരുന്നു താങ്ക്സ് ഗിവിങ്ങ് ആഘോഷങ്ങൾ നടന്നിരുന്നത്.
 
1621  മസാച്ചുസെസിലെ പ്ലൈമൗത്തിലാണ് ആദ്യത്തെ താങ്ക്സ് ഗിവിങ്ങ് നടത്തിയെതെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.എന്നാൽ ഇക്കാര്യത്തിൽ പല തർക്കങ്ങളും നില നിന്നിരുന്നു. മതപരമായി ആചരിച്ചു വന്നിരുന്ന താങ്ക്സ്  ഗിവിങ്ങ് എന്ന ആഘോഷത്തെ  1623ൽ അന്നത്തെ  മസ്സാച്ചുസെസ് ഗവർണറും സിവിൽ നേതാവുമായിരുന്ന ബ്രാഡ്ഫോർഡ് താങ്ക്സ്  ബ്രിട്ടീഷ് കോളണിയുടെ ഔദ്യോഗിക ആഘോഷമാക്കി മാറ്റി. 
 
എന്നാൽ 1630 കളിൽ ഗവർണർ ബ്രാഡ്ഫോർഡ് താങ്ക്സ് ഗിവിങ്ങിന് മറ്റൊരർത്ഥം നൽകി. കണക്റ്റിക്കെട്ടിലെ വനാന്തരങ്ങളിൽ ജീവിച്ചിരുന്ന പെക്ക്വേറ്റ് (pequot ) ഗോത്ര  വർഗക്കാർ ചില വെള്ളക്കാരെ കൊലപ്പെടുത്തി എന്ന കാരണത്താൽ അക്കാലത്ത് ഗവർണർ ബ്രാഡ്ഫോർഡിന്റെ നേതൃത്വത്തിലുള്ള സിവിൽ നേതാക്കന്മാർ അവർക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തി . 1930 ൽ വൻ രക്തച്ചൊരിച്ചിലൂടെ  നൂറുകണക്കിന് പെക്ക്വേറ്റ് (pequot ) ഗോത്ര  വർഗക്കാരെ  വെള്ളക്കാർ ആരും കൊല നടത്തി. 
 
നൂറുകണക്കിന് ആദിവാസികളുടെ രക്തം ചൊരിഞ്ഞ ആ യുദ്ധത്തിന്റെ വിജയത്തിന് നദി സൂചകമായി 1930ൽ അദ്ദേഹം രക്തച്ചൊരിച്ചിലൂടെ യുദ്ധത്തിൽ വിജയം നൽകിയ സർവശക്തനായ ദൈവത്തിനു  നന്ദിയർപ്പിക്കുന്നു( ” the bloody victory, thanking God that the battle had been won”) എന്ന അർത്ഥത്തിൽ താങ്ക്സ് ഗിവിങ്ങ് ആഘോഷത്തെ മാറ്റി. 1660 വരെ ന്യൂ ഇംഗ്ളഡിൽ താങ്ക്സ് ഗിവിങ് ഒരു വിളവെടുപ്പ് ഉത്സവമായിരുന്നില്ല. പിന്നീട് 1682 വരെ താങ്ക്സ് ഗിവിങ് ആഹ്വാനങ്ങൾ നടത്തിയിരുന്നത് സഭ നേതാക്കന്മാരായിരുന്നു.
 
അമേരിക്കയുടെ സ്ഥാപക നേതാക്കന്മാരുടെ കാലം മുതൽ പത്തൊൻപതാം നൂറ്റാണ്ടു വരെ അമേരിക്കയിൽ എല്ലാ  സ്റ്റേറ്റുകളിലും വിവിധ ദിവസങ്ങളിലായിരുന്നു താങ്ക്സ് ഗിവിങ്ങ് ആചരിച്ചിരുന്നത്. മേരി ഹാഡ് എ ലിറ്റിൽ ലാംബ് (mary had a littile lamb)  വിശ്വ വിഖ്യാതമായ കുട്ടി കവിത (nursary rym) രചിച്ച സാറ ജോസഫ് ഹൈയിൽ  എന്ന അനശ്വര കവയത്രിയുടെ 40 വർഷത്തെ ശ്രമഫലമായാണ് താങ്ക്സ് ഗിവിങ് ഒരുദേശീയ ഉത്സവമായി മാറ്റുവാൻ കരണമായത്. ഇക്കാര്യമുന്നയിച്ച് തുടർച്ചയായി 40 വർഷം എല്ലാ രാഷ്ട്രീയ നേതാക്കന്മാർക്കും കത്തയച്ചുകൊണ്ടിരുന്ന ഒരു സാമൂഹ്യ പരിവത്തന പ്രവർത്തക കൂടിയായ സാറ ജോസഫിന്റെ സ്വപ്നം യാഥാർഥ്യമാക്കിയത് അമേരിക്കയുടെ ഏറ്റവും മഹാനായ പ്രസിഡണ്ട് ആയിരുന്ന എബ്രഹാം ലിങ്കൺ ആയിരുന്നു.  സാറ ജോസഫിന്റെ അപേക്ഷ പരിഗണിച്ച ലിങ്കൺ 1863 ൽ താങ്ക്സ് ഗിവിങ്ങ്  നവംബർ മാസത്തിലെ അവസാന വ്യാഴാച്ചകളിൽ  ദേശീയ അവധിയോടുകൂടിയ നാഷണൽ ഫെറ്റിവൽ ആയി രാജ്യം മുഴുവൻ ആചരിക്കാൻ പ്രഖ്യാപിച്ചു.
 
താങ്ക്സ് ഗിവിങ്ങ് ആഘോഷത്തിന് പല വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും 1621 ലെ നേറ്റിവ് അമേരിക്കക്കാർക്ക് ആദരസൂചകമായി നൽകിയ നന്ദി പ്രകടനം തന്നെയാണ് ഏറ്റവും ആധികാരികമായി കണക്കാക്കുന്നത്. നന്ദി പറയാൻ തന്നെയായി ഒരു ദിവസം മുഴുവനായി സമർപ്പിക്കുന്ന ഈ ആചാരമല്ലാതെ മറ്റേത് ആഘോഷമാണ് ഇത്ര മേൽ മഹത്തരമായുള്ളത്? നന്ദി ആരോടുമായിക്കൊള്ളട്ടെ അത് സമർപ്പിക്കുന്നത് ദൈവത്തിനു തന്നെയാനിന്നുള്ളതാണ് ഏറ്റവും പ്രാധാന്യം.
 
1621 ൽ അമേരിക്കയിലെ ആദ്യ കുടിയേറ്റക്കാർ തുടങ്ങി വച്ച വലിയ അർത്ഥമുള്ള ഈ ആഘോഷത്തിന് ഇന്നലെ വന്ന നമ്മൾ എന്തിനു നന്ദി പറയണമെന്ന് പലരും ചിന്തിച്ചു പോയേക്കാം. സമ്പൽ സമൃദ്ധിയുടെ ഈ നാട്ടിൽ കുടിയേറ്റക്കായി പിന്നീട്  എത്തിയ എല്ലാവരും നന്ദി പറയേണ്ടത് നേറ്റീവ് അമേരിക്കരോട് മാത്രമാണ്. ആദ്യ കുടിയേറ്റക്കാർ മുതൽ അവസാന കുടിയേറ്റക്കാർക്കു  വരെ ഈ മണ്ണിൽ അഭയം നൽകിയത് അവരുടെ ഔദാര്യമാണ്. ഇത് അവരുടെ മണ്ണാണ്. 1620 ൽ ഇവിടെ കുടിയേറിയ ബ്രിട്ടീഷുകാർ മുതൽ ഒടുവിൽ കുടിയേറിയ നമ്മൾ ഇന്ത്യക്കാർ വരെ അവരോട് കടപ്പെട്ടിരിക്കണം. അവരുടെ നാട്ടിൽ അവരെ ഭരിക്കുന്ന രാഷ്ട്രീയ -ബ്യുറോക്രാറ്റുകൾ വരെ നൽകണം അവർക്ക്, സന്തോഷകരമായ ഒരു നന്ദി പ്രകടനം അഥവാ ഹാപ്പി  താങ്ക്സ് ഗിവിങ്ങ് എല്ലാവർക്കും നേരുന്നു.
 
 

LEAVE A REPLY

Please enter your comment!
Please enter your name here