കേന്ദ്രസര്‍ക്കാരിന് കീഴിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എന്‍ജീനിയറിങ് ആന്‍ഡ് ടെക്നോളജി (സിപെറ്റ്) ഇക്കൊല്ലം നടത്തുന്ന ഇനി പറയുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷിക്കാന്‍ സമയമായി. സിപെറ്റ് സെന്ററുകളില്‍ നിന്ന് മാര്‍ച്ച് 7 മുതല്‍ മെയ് 6 വരെ അപേക്ഷാഫോം ലഭ്യമാകും. 2016 ജൂണ്‍ 5 ന് ദേശീയതലത്തില്‍ നടത്തുന്ന സംയുക്ത പ്രവേശന പരീക്ഷയുടെ മെറിറ്റ് പരിഗണിച്ചാണ് അഡ്മിഷന്‍.
കോഴ്സുകളും യോഗ്യതയും
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക്സ് പ്രോസസിങ് ആന്‍ഡ് ടെസ്റ്റിംഗ് (PGD-PPT): ഒന്നരവര്‍ഷത്തെ കോഴ്സാണിത്. പ്രവേശനയോഗ്യത – കെമിസ്ട്രി ഒരു വിഷയമായി മൂന്ന് വര്‍ഷത്തെ ശാസ്ത്രബിരുദം. ഉയര്‍ന്നപ്രായ പരിധി 2016 ജൂലായ് 31 ന് 25 വയസ്സ്.
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് ടെസ്റ്റിംഗ് ആന്‍ഡ് ക്വാളിറ്റി മാനേജ്മെന്റ് (PGD-PTQM): ഒന്നരവര്‍ഷം. യോഗ്യത-കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളോടെ ത്രിവത്സര ശാസ്ത്രബിരുദം. കോഴ്‌സിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 വയസ്സ്.
പോസ്റ്റ് ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് മോള്‍ഡ് ഡിസൈന്‍ (CAD/CAM) (PD- PMD): ഒന്നരവര്‍ഷം. യോഗ്യത: മെക്കാനിക്കല്‍, പ്ലാസ്റ്റിക്സ് ടെക്നോളജി, ടൂള്‍ / പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്, മെക്കാട്രോണിക്സ്, ഓട്ടോമൊബൈല്‍ എന്‍ജീനിയറിങ്, ടൂള്‍ & ഡൈമേക്കിംഗ്, ത്രിവത്സര ഡിപ്ലോമ; DPMT / DPT (CIPET). ഉയര്‍ന്ന പ്രായപരിധി 25 വയസ്സ്.
ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക്സ് മോള്‍ഡ് ടെക്നോളജി (DPMT): മൂന്ന് വര്‍ഷം. യോഗ്യത – മാത്തമാറ്റിക്സ്, സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ പത്താംക്ലാസ് / തുല്യ പരീക്ഷാവിജയം. ഉയര്‍ന്ന പ്രായപരിധി 20 വയസ്സ്.
ഡിപ്ലോമാ ഇന്‍ പ്ലാസ്റ്റിക്സ് ടെക്നോളജി: മൂന്ന് വര്‍ഷം. യോഗ്യത – DPMT യ്ക്ക് ആവശ്യമുള്ളത് പോലെതന്നെ. CIPET ആസ്ഥാനം ചെന്നൈയിലാണ്. ഇതിന് പുറമെ കൊച്ചി, അഹമ്മദാബാദ്, അമൃതസര്‍, ഔറംഗാബാദ്, ഭോപ്പാല്‍, ബാലസോര്‍, ഭൂവനേശ്വര്‍, ചെന്നൈ, ഗുവാഹട്ടി. ഹൈദ്രാബാദ്, ഹാജിപൂര്‍, ഹാല്‍ഡിയ, ഇംഫാല്‍, ജയ്പുര്‍, ലക്നൗ, റായ്പുര്‍, മധുര, മുര്‍താല്‍, മൈസൂര്‍ എന്നിവിടങ്ങളിലും സിപെറ്റിന് പഠനകേന്ദ്രങ്ങളുണ്ട്.
അപേക്ഷ: www.cipet.gov.in അല്ലെങ്കില്‍ http://cipetonline.com എന്ന വെബ്സൈറ്റിലൂടെ നിര്‍ദേശാനുസരണം ഓണ്‍ലൈനായി 2016 മെയ് 6 വരെ അപേക്ഷ സ്വീകരിക്കും. ഹാര്‍ഡ്കോപ്പി ബന്ധപ്പെട്ട രേഖകള്‍ സഹിതം CIPET ഹെഡ് ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 13 ആണ്.
ഓണ്‍ലൈന്‍ അപേക്ഷാഫീസ് ജനറല്‍, ഒ.ബി.സി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 250 രൂപയും പട്ടികജാതി / വര്‍ഗക്കാര്‍ക്ക് 50 രൂപയുമാണ്. എന്നാല്‍ വടക്ക് കിഴക്കന്‍ മേഖലകളില്‍പ്പെടുന്ന അരുണാചല്‍പ്രദേശ്, ആസ്സാം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര എന്നിവിടങ്ങളിലെ അപേക്ഷാര്‍ത്ഥികളെ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് / ഹാര്‍ഡ്കോപ്പി അയക്കേണ്ട വിലാസം Director (Academic), CIPET Head Office, Guindy, Chennai – 600032. ഹാള്‍ടിക്കറ്റ് മെയ് അവസാനവാരം ഡൗണ്‍ലോഡ് ചെയ്യാം. ജൂണ്‍ 5 ന് നടക്കുന്ന സംയുക്ത പ്രവേശന പരീക്ഷയുടെ ഫലം ജൂണ്‍ മൂന്നാംവാരം പ്രസിദ്ധപ്പെടുത്തും. കോഴ്സുകള്‍ 2016 ജൂലായ് 20 ന് ആരംഭിക്കും.

Must Read
കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...