കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷ-2016 ന് യൂണിയന്‍ പബ്‌ളിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) അപേക്ഷ ക്ഷണിച്ചു. എക്‌സാമിനേഷന്‍ നോട്ടീസ് നമ്പര്‍: 06/2016-CMS
1.അസിസ്റ്റന്റ് ഡിവിഷനല്‍ മെഡിക്കല്‍ ഓഫീസര്‍ (റെയില്‍വേ) -600 ഒഴിവ്.
2.അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ (ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറീസ് ഹെല്‍ത്ത് സര്‍വീസസ്) -46 ഒഴിവ്.
3.ജൂനിയര്‍ സ്‌കെയില്‍ തസ്തികകള്‍( സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസ്) -250 ഒഴിവ്.
4.ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഗ്രേഡ്-2 (ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ & സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍) -97 ഒഴിവ്.
5.ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍) -16 ഒഴിവ്.
പ്രായപരിധി: 32 വയസ്സ്. (2016 ജനവരി ഒന്നിന് 32 വയസ്സ് തികയരുത്/1984 ജനവരി രണ്ടിനുമുമ്പ് ജനിച്ചവരാകരുത്.) . സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ്.
യോഗ്യത: എം.ബി.ബി.എസ്. അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
യോഗ്യത, പ്രായം, പരീക്ഷാ സിലബസ്, അപേക്ഷിക്കേണ്ട രീതി എന്നിവയടങ്ങിയ വിശദ വിജ്ഞാപനവും നിര്‍ദേശങ്ങളും www.upsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ഓൺലൈൻ അപേക്ഷയ്ക്ക്: http://www.upsconline.nic.in/mainmenu2.php
ഫീസ്: 200 രൂപ. ഏതെങ്കിലും എസ്.ബി.ഐ. ബ്രാഞ്ചിലോ എസ്.ബി.ഐ. അസോസിയേറ്റ് ബാങ്കുകളിലോ (സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍&ജയ്പുര്‍/ ഹൈദരാബാദ്/ മൈസൂര്‍/ പട്യാല / ട്രാവന്‍കൂര്‍) നേരിട്ടോ നെറ്റ് ബാങ്കിങ്/ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഫീസ് അടയ്ക്കാം.
വനിതകള്‍, എസ്.സി., എസി.ടി, അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസില്ല. പരീക്ഷാതീയതി: ജൂണ്‍ 12.കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാനതീയതി ഏപ്രില്‍ ഒന്ന്.
പരീക്ഷ: പാര്‍ട്ട് വണ്‍ എഴുത്തുപരീക്ഷ 500 മാര്‍ക്കിന്റേതാണ്. ഒബ്ജക്ടീവ് ടൈപ്പില്‍ രണ്ട് പേപ്പറുണ്ടാവും (250 മാര്‍ക്ക് വീതം). കമ്പ്യൂട്ടര്‍ ബെയ്‌സ്ഡ് പരീക്ഷയാണ്. ഓരോപേപ്പറിനും രണ്ടുമണിക്കൂര്‍. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും.
പേപ്പര്‍ ഒന്ന്-ജനറല്‍ എബിലിറ്റി(30 ചോദ്യം), ജനറല്‍ മെഡിസിന്‍ (70 ചോദ്യം), പീഡിയാട്രിക്‌സ് (20 ചോദ്യം) പേപ്പര്‍ രണ്ട്- സര്‍ജറി (40 ചോദ്യം), ഗൈനക്കോളജി ആന്‍ഡ് ഒബ്സ്റ്റട്രിക്‌സ് (40 ചോദ്യം), പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍(40 ചോദ്യം).
പാര്‍ട്ട് രണ്ട് 100 മാര്‍ക്കിന്റെ പേഴ്‌സണാലിറ്റി ടെസ്റ്റാണ്. എഴുത്തുപരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുള്ളത്. 2013 വരെ ഒ.എം.ആര്‍. ഷീറ്റ് ഉപയോഗിച്ചുള്ള എഴുത്തുപരീക്ഷയായിരുന്നു കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസിന്. 2014-ലാണ് കമ്പ്യൂട്ടറിലേക്ക് മാറ്റിയത്. മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Must Read
കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...