Thursday, April 18, 2024
spot_img
Home ക്ലാസ്സിഫൈഡ്സ് എസ്.ബി.ഐ.യിൽ 17,140 ജൂനിയർ അസോസിയേറ്റ്

എസ്.ബി.ഐ.യിൽ 17,140 ജൂനിയർ അസോസിയേറ്റ്

350
0

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്), ജൂനിയർ അഗ്രിക്കൾച്ചറൽ അസോസിയേറ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ക്ലറിക്കൽ കേഡറിൽപ്പെടുന്ന അസിസ്റ്റന്റ് തസ്തികയ്ക്ക് പകരമുള്ള തസ്തികകളാണിവ. 17,140 ഒഴിവുകളുണ്ട്. ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ മാത്രം 10,726 ഒഴിവുകളുണ്ട്.

സംവരണവിഭാഗക്കാർക്കും വികലാംഗർക്കും വിമുക്തഭടർക്കുമായി നേരത്തേ നീക്കിവെച്ച 3218 ഒഴിവുകളിലേക്കുള്ള നിയമനവും തുറ (മേഘാലയ), കശ്മീർ വാലി ആൻഡ് ലഡാക്ക് എന്നീ മേഖലകളിലെ 188 ഒഴിവുകളിലേക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റും ഇതോടൊപ്പം നടക്കും. ജൂനിയർ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് തസ്തികയിൽ 3008 ഒഴിവുകളാണുള്ളത്. ജൂനിയർ അസോസിയേറ്റ് തസ്തികയിൽ കേരള സർക്കിളിൽ 280 ഒഴിവുകളുണ്ട്. ജൂനിയർ അഗ്രിക്കൾച്ചറൽ അസോസിയേറ്റ് തസ്തികയിൽ കേരളത്തിൽ അഞ്ച് ഒഴിവുകളാണുള്ളത്.

ഒന്നിൽക്കൂടുതൽ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല. അപേക്ഷിക്കുന്ന ബാങ്കുകൾ പ്രവർത്തിക്കുന്ന സംസ്ഥാനത്തിലെ പ്രാദേശികഭാഷയും അറിഞ്ഞിരിക്കണം. വായ്പ/ക്രെഡിറ്റ് കാർഡ് തിരിച്ചടവിൽ വീഴ്ചവരുത്തിയവർ, സിബിൽ/സമാന ഏജൻസികളുടെ പ്രതികൂല റിപ്പോർട്ടിൽ പേരുള്ളവർ എന്നിവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

യോഗ്യത:  ജൂനിയർ അസോസിയേറ്റ്- ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. ജൂനിയർ അഗ്രിക്കൾച്ചറൽ അസോസിയേറ്റ്- അഗ്രിക്കൾച്ചർ അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദം.  ഡിഗ്രി അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പതിനഞ്ചുവർഷം സർവീസും സൈന്യത്തിന്റെ സ്പെഷ്യൽ സർട്ടിഫിക്കറ്റ് ഓഫ് എജ്യുക്കേഷനുമുള്ള പത്താം ക്ലാസുകാരായ വിമുക്തഭടന്മാർക്കും അപേക്ഷിക്കാം. 

പ്രായം: 2016 ഏപ്രിൽ ഒന്നിന് 20-28. നിയമാനുസൃത ഇളവ് ലഭിക്കും.ശമ്പളം: 11765-31540 രൂപ. പരീക്ഷ: 2016 ജൂലായ്, ആഗസ്ത് മാസങ്ങളിലായിരിക്കും പരീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി: ഏപ്രിൽ 25. വെബ്‌സൈറ്റ്: www.sbi.co.in

 

LEAVE A REPLY

Please enter your comment!
Please enter your name here

%d bloggers like this: