വാഷിംഗ്ടൺ: അത്യാധുനിക വിവരശേഖര ഉപകരണങ്ങളുടെ കാര്യത്തിൽ നാസയുടെ ചൊവ്വാ പര്യവേഷണ പേടകമായ പെർസവറൻസ് ഒരു പടി മുന്നിലാണ്. ചൊവ്വയിലെ ശബ്ദം എങ്ങനെയിരിക്കുമെന്ന് മനുഷ്യനെ അറിയിക്കുകയാണ് പെർസവറൻസിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്2020 ജൂലൈ 30നാണ് പെർസവറൻസ് ചൊവ്വയെ ലക്ഷ്യമാക്കി കുതിച്ചത്. 2021 ഫെബ്രുവരി 18ന് ജസേറോ ക്രാറ്ററിൽ ഇറങ്ങുന്ന പെർസവറൻസിൽ രണ്ട് സൂപ്പർക്യാം മൈക്രോഫോണുകളുമുണ്ട്. ചൊവ്വാ ഉപരിതലത്തിൽ നിന്നും കേൾക്കുന്ന എല്ലാ ശബ്ദവും റെക്കോഡ് ചെയ്യുക, എവിടെ നിന്നാണ് ശബ്ദം വരുന്നതെന്ന് തിരിച്ചറിയുക എന്നീ ദൗത്യങ്ങളാണ് പ്രധാനമായും ഇവയ്ക്കുള്ളത്.

ചൊവ്വയുടെ ഉപരിതലത്തിൽ ലേസറുകൾ ഉപയോഗിച്ച് തുരക്കാനും പെർസവറൻസിന് പദ്ധതിയുണ്ട്. ഈ സമയത്തെ ശബ്ദവ്യതിയാനങ്ങൾ ആദ്യത്തെ മൈക്രോഫോൺ ശേഖരിക്കും.മൈക്രോഫോണുകളുടെ രണ്ടാമത്തെ ദൗത്യം എൻജിനിയറിംഗ് വിഭാഗത്തെ സഹായിക്കുന്നതാണ്. പേടകത്തിന്റെ ചലനങ്ങളുടെ ശബ്ദങ്ങളാണ് ശേഖരിക്കപ്പെടുകയും പരിശോധിക്കുകയും ചെയ്യുക. ശബ്ദത്തിലെ വ്യതിയാനങ്ങളിൽ നിന്നും ചക്രങ്ങളുടെ ചലനവും മറ്റും വിലയിരുത്താൻ ഭൂമിയിലെ എൻജിനിയർമാർക്ക് സാധിക്കും.രണ്ടാമത്തെ മൈക്രോഫോണാണ് ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലേയും ചെറുശബ്ദങ്ങളെ പോലും ശേഖരിച്ച് ഭൂമിയിലേക്ക് അയക്കുന്നത്. ചൊവ്വയിലേക്കുള്ള യാത്രക്കിടെ മാത്രമല്ല ചൊവ്വയിലേക്ക് പേടകം ഇറങ്ങുന്ന നിർണായക സമയത്തെ ശബ്ദങ്ങളും ഈ രണ്ടാമത്തെ മൈക്രോഫോൺ പകർത്തും. ചൊവ്വയിലിറങ്ങിയ ശേഷം അവിടുത്തെ കാറ്റിന്റേയും മറ്റും ശബ്ദവും രേഖപ്പെടുത്തും.ഭൂമിയും ചൊവ്വയും തമ്മിലുള്ള പ്രകടമായ വ്യത്യാസങ്ങൾ മൂലം ചൊവ്വയിൽ കേൾക്കുന്ന അതേപോലെയായിരിക്കണമെന്നില്ല ഭൂമിയിൽ ആ ശബ്ദങ്ങൾ കേൾക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here