മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ കുതിപ്പ്. സെന്‍സെക്‌സ് 524.61 പോയിന്റ് ഉയര്‍ന്ന് ചരിത്രത്തില്‍ ആദ്യമായി 52,068.91ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 138.80 പോയിന്റ് ഉയര്‍ന്ന് 15,302.10ലാണ് തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചത്. കോവിഡ് പ്രതിരോധ വാക്‌സിന്‍ കൂടുതല്‍ രാജ്യങ്ങള്‍ സ്വീകരിച്ചു തുടങ്ങിയതോടെ സമ്പദ് വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ആഗോള വിപണിയിലുണ്ടായ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

നിഫ്റ്റിയില്‍ പ്രൈവറ്റ് ബാങ്ക് സൂചിക 1.7% വരെ ഉയര്‍ന്നു. ഇന്‍ഡസ് ബാങ്ക് 2% ഉയര്‍ന്ന് സെന്‍സെക്‌സില്‍ ഏറ്റവും നേട്ടമുണ്ടാക്കി. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവ ഒരു ശതമാനം വരെ ഉയര്‍ന്നു.

ജപ്പാന്റെ നിക്കെ 1.3% ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ സൂചിക ഒരു ശതമാനവും ഉയര്‍ന്നു. യു.എസിലെ ഡൗ ജോന്‍സ് ഇന്‍ഡസ്ട്രീയല്‍ ആവറേജ് 27.7 പോയിന്റും ഉയര്‍ന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here