ബംഗളൂരു: ടെസ്‌ലയുടെ ഇലക്ട്രിക് വെഹിക്കിൾ പ്ലാന്റ് ആദ്യമായി ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇലോൺ മസ്ക്. ഇറക്കുമതി ചെയ്യുന്ന ഘടകഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിനുള്ള പ്ലാന്റാണിത്.ബംഗളൂരുവിൽ പ്ലാന്റ് നിർമ്മിക്കാനാണ് മസ്കിന്റെ പദ്ധതി. ഇന്ത്യയിലെ വൻ വളർച്ചാ സാദ്ധ്യത മുന്നിൽ കണ്ടാണ് ടെസ്‌ലയുടെ വരവ്.കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയാണ് ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ഇത‌ിനെക്കുറിച്ച് പ്രതികരിക്കാൻ ടെസ്‌ല അധികൃതർ തയ്യാറായിട്ടില്ല. ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കാൻ ടെസ്‌ലയുടെ നേരത്തെ തന്നെ ബംഗളൂരുവിൽ ഓഫീസ് അന്വേഷിച്ചിരുന്നു. എയ്‌റോസ്‌പേസ്, ഇലക്ട്രിക് വെഹിക്കിൾ എന്നിവയ്ക്ക് അനുയോജ്യമായ സ്ഥലമാണ് ബംഗളുരുവെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here