Mukesh Ambani, Chairman and Managing Director of Reliance Industries, arrives to address the company's annual general meeting in Mumbai, India July 5, 2018. REUTERS/Francis Mascarenhas - RC141EB053F0

മുംബൈ: റിലയൻസ്​ ഇൻഡസ്​ട്രീസിന്​ 25 കോടി രൂപ പിഴയിട്ട്​ സെക്യൂരിറ്റി എക്​സ്​​േചഞ്ച്​ ബോർഡ്​ ഓഫ്​ ഇന്ത്യ. മ​ുകേഷ്​ അംബാനി ഉൾപ്പടെയുള്ള പ്രൊമോട്ടർമാർക്കാണ്​ പിഴശിക്ഷ.

അഞ്ച്​ ശതമാനത്തിൽ കൂടുതൽ ഓഹരികൾ പ്രൊമോട്ടർമാർ വാങ്ങിയത്​ സെബി​യെ അറിയിക്കാതിരുന്നതാണ്​ പ്രശ്​നമായത്​. മാർച്ച്​ 1999 മുതൽ മാർച്ച്​ 2000 വരെ 6.83 ശതമാനം ഓഹരികൾ റിലയൻസ്​ പ്രൊമോട്ടർമാർ വാങ്ങിയിരുന്നു. ഇത്​ കമ്പനി സെബിയെ അറിയിച്ചിരുന്നില്ല.

ഓഹരികൾ വാങ്ങിയതുമായി ബന്ധപ്പെട്ട്​ റിലയൻസ്​ പൊതു അറിയിപ്പൊന്നും നൽകിയിരുന്നുമില്ല. അതേസമയം, ബുധനാഴ്ചയും ഓഹരി വിപണിയിൽ റിലയൻസ്​ ഓഹരികളുടെ വില ഉയർന്നു. 0.9 ശതമാനം നേട്ടത്തോടെയാണ്​ റിലയൻസ്​ വ്യാപാരം അവസാനിപ്പിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here