കൊച്ചി: സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തിനാവശ്യമായതും കെഎസ്ഇബിയുടെ അനുമതിയുള്ളതുമായ ലിവ്ഗാര്‍ഡ് ഗ്രിഡ് ഇന്ററാക്റ്റീവ് ഹൈബ്രിഡ് (ജിഐഎച്ച്) ഇന്‍വെര്‍ട്ടര്‍ കേരളത്തിലും വിപണിനമാരംഭിച്ചു. കൊച്ചയില്‍ നടന്ന ചടങ്ങില്‍ കേരളത്തിലെ വിതരണപങ്കാളിയായ ജിഎസ്എല്‍ എനര്‍ജി സൊലൂഷന്‍സ് എംഡി ജാക്‌സണ്‍ മാത്യുവിന് ഉല്‍പ്പന്നം നല്‍കി ലിവ്ഗാര്‍ഡ് സോളാര്‍ ജിഎം ബെല്‍ജിന്‍ പൗലോസ് വിപണനോദ്ഘാടനം നിര്‍വഹിച്ചു. ലിവ്ഗാര്‍ഡ് സോളാര്‍ അസി. മാനേജര്‍ പ്രമോദ് കുമാര്‍, സെയില്‍സ് ഇന്‍-ചാര്‍ജ് അഭിലാഷ് ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓണ്‍-ഗ്രിഡായും ഓഫ്-ഗ്രിഡായും പ്രവര്‍ത്തിക്കുന്നതാണ് പുതിയ ഉല്‍പ്പന്നമെന്ന് ചടങ്ങില്‍ സംസാരിച്ച ബെല്‍ജിന്‍ പൗലോസ് പറഞ്ഞു. ഗ്രിഡില്‍ വൈദ്യുതി ഇല്ലാത്ത സമയത്ത് ഓട്ടോമാറ്റിക്കായി ഓഫ്-ഗ്രിഡില്‍ പ്രവര്‍ത്തിക്കും. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള 3 മുതല്‍ 5 കിലോവാട്ട് സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തിലാണ് ഈ ഉല്‍പ്പന്നത്തിന് ഏറെ ഉപയോഗം.

ഈ സാമ്പത്തികവര്‍ഷം കേരളത്തില്‍ ആയിരം യൂണിറ്റുകളെങ്കിലും വില്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബെല്‍ജിന്‍ പൗലോസ് പറഞ്ഞു. ഇതിനു പുറമെ 1 മുതല്‍ 15 കിലോവാട്ട് വരെയുള്ള ഓഫ്-ഗ്രിഡ് റേഞ്ച്, 40 എഎച്ച് മുതല്‍ 200 എഎച്ച് വരെ ശേഷിയുള്ള ബാറ്ററികള്‍, 40 വാട്ട് മുതല്‍ 400 വാട്ട് വരെ ശേഷിയുള്ള സോളാര്‍ പാനലുകള്‍ എന്നീ ഉല്‍പ്പന്നങ്ങളും ലിവ്ഗാര്‍ഡിന്റേതായി വിപണിയിലുണ്ട്. 3000 കോടി വലിപ്പമുള്ള സാര്‍ ഗ്രൂപ്പിന്റെ ഭാഗമാണ് ലിവ്ഗാര്‍ഡ്. കേരളത്തിലെവിടെയും സോളാര്‍ പവര്‍ യൂണിറ്റ് സ്ഥാപനം, മെയിന്റനന്‍സ് തുടങ്ങി സംയോജിത സേവനങ്ങളും നല്‍കുന്ന വിതരണപങ്കാളിയാണ് ജിഎസ്എലെന്ന് ജാക്‌സണ്‍ മാത്യു പറഞ്ഞു. കേരളത്തില്‍ ഇതുവരെ മൊത്തം 3.1  മെഗാ  വാട്ട് ശേഷിയുള്ള സോളാര്‍ വൈദ്യുതി ഉല്‍പ്പാദന യൂണിറ്റുകള്‍ ജിഎസ്എല്‍ സ്ഥാപിച്ചു നല്‍കിയിട്ടുണ്ട്.



ഫോട്ടോ – ലിവ്ഗാര്‍ഡ് ഗിഡ് ഇന്ററാക്റ്റീവ് ഹൈബ്രിഡ് ഇന്‍വെര്‍ട്ടറിന്റെ കേരളത്തിലെ വിപണനോദ്ഘാടനം കേരളത്തിലെ വിതരണപങ്കാളിയായ ജിഎസ്എല്‍ എനര്‍ജി സൊലൂഷന്‍സ് എംഡി ജാക്‌സണ്‍ മാത്യുവിന് നല്‍കി ലിവ്ഗാര്‍ഡ് സോളാര്‍ ജിഎം ബെല്‍ജിന്‍ പൗലോസ് നിര്‍വഹിക്കുന്നു. ലിവ്ഗാര്‍ഡ് സോളാര്‍ അസി. മാനേജര്‍ പ്രമോദ് കുമാര്‍, സെയില്‍സ് ഇന്‍-ചാര്‍ജ് അഭിലാഷ് ആര്‍ എന്നിവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here