ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിന് അംഗീകാരം നൽകുന്ന ലോകത്തെ ആദ്യ രാജ്യമായി മധ്യ അമേരിക്കയിലെ എൽ സാൽവദോർ. 90 ദിവസത്തിനകം ഇതു നിയമമാകുന്നതോടെ ഡിജിറ്റൽ കറൻസി വിനിമയം നിയമവിധേയമാകും.

  നിലവിലെ കറൻസിയായ ഡോളർ തുടരും.  കംപ്യൂട്ടർ സാങ്കേതികവിദ്യയിലെ ഗോപ്യഭാഷാസാങ്കേതം (encrypting) ഉപയോഗിച്ചു നിർമിച്ച സാങ്കൽപിക നാണയമാണു ക്രിപ്റ്റോകറൻസി എന്ന ഡിജിറ്റൽ കറൻസി. ബിറ്റ്കോയിനാണു ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസി. ഒരു ബിറ്റ്കോയിന്റെ മൂല്യം ഇന്നലെ  35,197 ഡോളറാണ് (25.67 ലക്ഷം രൂപ). 

LEAVE A REPLY

Please enter your comment!
Please enter your name here