മിറെ അസറ്റ് എസ് ആന്റ് പി 500 ടോപ് 50 ഇടിഎഫ്
(
എസ് ആന്റ് പി 500 ടോപ് 50 ടോട്ടല്‍ റിട്ടേണ്‍ സൂചികയെ പ്രതിഫലിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഓപണ്‍ എന്ഡഡ് പദ്ധതി)

മിറെ അസറ്റ് എസ് ആന്റ് പി 500 ടോപ് 50 ഇടിഎഫ് ഫണ്ട ഓഫ് ഫണ്ട്
(
മിറെ അസറ്റ് എസ് ആന്റ് പി 500 ടോപ് 50 ഇടിഎഫില്‍ പ്രമുഖമായും നിക്ഷേപിക്കുന്ന ഓപണ്‍ എന്ഡഡ് ഫണ്ട് ഓഫ് ഫണ്ട്)

ഇരു പദ്ധതികളുടേയും പുതിയ ഫണ്ട് ഓഫര്‍ 2021 സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുകയും ഇടിഎഫിന്റേത് സെപ്റ്റംബര്‍ 14-നും ഫണ്ട് ഓഫ് ഫണ്ടിന്റേത് സെപ്റ്റംബര്‍ 15-നും അവസാനിക്കുകയും ചെയ്യുന്നു.


മുംബൈ, 2021 സെപ്റ്റംബര്‍ 1:
ഓഹരികളുടേയും കടപത്രങ്ങളുടേയും മേഖലയില്‍ രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളില്‍ ഒന്നായ മിറെ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് (ഇന്ത്യ) അമേരിക്കയിലെ 50 മെഗാ കാപ് കമ്പനികളില്‍ അവസരം നല്‍കുന്ന ഇന്ത്യയിലെ ആദ്യ പാസീവ് പദ്ധതികളായ മിറെ അസറ്റ് എസ് ആന്റ് പി 500 ടോപ് 50 ഇടിഎഫ്, മിറെ എസ് ആന്റ് പി 500 ടോപ് 50 ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് എന്നിവ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു.  എസ് ആന്റ് പി 500 ടോപ് 50 സൂചികയെ പിന്തുടരുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഓപണ്‍ എന്‍ഡഡ് പദ്ധതിയാണ് മിറെ അസറ്റ് എസ് ആന്റ് പി 500 ടോപ് 50 ഇടിഎഫ്.  മിറെ അസറ്റ് എസ് ആന്റ് പി 500 ടോപ് 50 ഇടിഎഫില്‍ മുഖ്യമായി നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയാണ്  മിറെ അസറ്റ് എസ് ആന്റ് പി 500 ടോപ് 50  ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്.  

ഇരു പദ്ധതികളുടേയും പുതിയ ഫണ്ട് ഓഫര്‍ 2021 സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും.  മിറെ അസറ്റ് എസ് ആന്റ് പി 500 ടോപ് 50 ഇടിഎഫിന്റെ എന്‍എഫ്ഒ സെപ്റ്റംബര്‍ 14-നും മിറെ അസറ്റ് എസ് ആന്റ് പി 500 ടോപ് 50 ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടിന്റെ എന്‍എഫ്ഒ സെപ്റ്റംബര്‍ 15-നും അവസാനിക്കും.

മിറെ അസറ്റ് എസ് ആന്റ് പി 500 ടോപ് 50 ഇടിഎഫ് സിദ്ധാര്‍ത്ഥ് ശ്രീവാസ്തവയും മിറെ അസറ്റ് എസ് ആന്റ് പി 500 ടോപ് 50 ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് ഏക്ത ഗാലയും ആയിരിക്കും മാനേജു ചെയ്യുക. റഗുലര്‍, ഡയറക്ട് പദ്ധതികളിലായി ഗ്രോത്ത് രീതിയിലെ നിക്ഷേപവും പദ്ധതിയില്‍ ലഭ്യമാണ്.

മുഖ്യ സവിശേഷതകള്

1 അമേരിക്കയിലെ വിവിധ മേഖലകളിലായി വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ എസ് ആന്റ് പി സൂചികയില്‍ നിന്നു തെരഞ്ഞെടുത്ത  50 മെഗാ കാപ് കമ്പനികളെ പ്രതിനിധീകരിക്കുന്നതാണ് എസ് ആന്റ് പി 500 ടോപ് 50 സൂചിക.

 

1.    വിവര സാങ്കേതികവിദ്യ മുതല്‍ ആരോഗ്യ സേവനം വരേയും സാമ്പത്തിക രംഗം മുതല്‍ ഉപഭോക്തൃ മേഖല വരെയും ഊര്‍ജം മുതല്‍ വാര്‍ത്താ വിനിമയം വരെയുമുള്ള നിരവധി പ്രമുഖ കമ്പനികള്‍ ഉള്‍പ്പെടുന്ന  ആകെ 23 ട്രില്യണ്‍ ഡോളറിലേറെ വിപണി മൂല്യം ഉള്ളതാണ് എസ് ആന്റ് പി 500 ടോപ് 50 സൂചിക. ഇത് ഇന്ത്യയുടെ ജിഡിപിയുടെ എട്ടു മടങ്ങിലേറെയാണ്.

2.    എസ് ആന്റ് പി 500 ടോപ് 50 സൂചികയിലെ 50 കമ്പനികളില്‍ ഇരുപതും ബോസ്റ്റണ്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപിന്റെ 2020-ലെ 50 മുന്‍നിര നവീന കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

3.    കഴിഞ്ഞ പത്ത്, അഞ്ച്, മൂന്ന്, രണ്ട് വര്‍ഷ കാലാവധികള്‍ പരിഗണിക്കുമ്പോള്‍ എസ് ആന്റ് പി 500 ടോപ് 50  നിഫ്റ്റി 50-നെ പത്തു ശതമാനത്തിലേറെ മറികടന്നിട്ടുണ്ട്.

4.     ഈ സൂചിക എല്ലാ വര്‍ഷവും ജൂണില്‍ പരിഷ്‌ക്കരിക്കും.  കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ശരാശരി കണക്കാക്കുമ്പോള്‍ നാലു കമ്പനികള്‍ വാര്‍ഷിക പുനസംഘടനയ്ക്കിടെ പുറത്തു പോകുകയും പ്രവേശിക്കുകയും ചെയ്യുന്നുണ്ട്. ഇത് സൂചികയെ കൂടുതല്‍ പ്രസക്തമാക്കും. അമേരിക്കന്‍ ഓഹരി വിപണിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അവസരങ്ങള്‍ ഇതു വഴി സൂചികയിലും ലഭ്യമാകും.

5.     രൂപയുടെ മൂല്യശോഷണത്തില്‍ നിന്നു നേട്ടമുണ്ടാക്കാന്‍ എസ് ആന്റ് പി 500 ടോപ് 50 സൂചികയിലെ നിക്ഷേപം സഹായിക്കും.

6.     രാജ്യത്തെ നഷ്ട സാധ്യതകള്‍ക്കെതിരായ വൈവിധ്യവല്‍ക്കരണം.

7.    സാങ്കേതികവിദ്യ അധിഷ്ഠിതമായ അമേരിക്കന്‍ പാസീവ് പദ്ധതികളെ അപേക്ഷിച്ച് എല്ലാ മേഖലകളിലും അവസരം നല്‍കുന്നതാണ് ഈ പദ്ധതികള്‍.

8.    എസ് ആന്റ് പി 500 സൂചികയെ അപേക്ഷിച്ച് ഉയര്‍ന്ന വരുമാനം നല്‍കുന്നതാണ് ടോപ് 50 നിക്ഷേപം.

വിവിധ മേഖലകളിലെ മെഗാ കാപ്  കമ്പനികളില്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് വന്‍ അവസരമാണ് അമേരിക്കന്‍ വിപണി നല്‍കുന്നതെന്ന് മിറെ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് സിഇഒ സ്വരൂപ് മൊഹന്തി ചൂണ്ടിക്കാട്ടി.  ശക്തമായ ഉല്‍പന്നങ്ങളും സേവനങ്ങളും പുതുമകളും അവതരിപ്പിക്കുന്ന ഈ കമ്പനികള്‍ മറ്റുള്ളവര്‍ക്കു പിന്തുടരാനുള്ള അടിസ്ഥാന സൂചികകള്‍ സൃഷ്ടിക്കുകയാണ്.  നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി തങ്ങളുടെ മേഖലയില്‍ വര്‍ഷങ്ങളായി മുന്‍തൂക്കം നേടിയ ഈ കമ്പനികളെ തങ്ങള്‍ വീക്ഷിച്ചു വരികയാണ്.  മിറെ അസറ്റ് എസ് ആന്റ് പി 500 ടോപ് 50 ഇടിഎഫ്, മിറെ അസറ്റ് എസ് ആന്റ് പി 500 ടോപ് 50 ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് എന്നിവയിലുടെ നിക്ഷേപകര്‍ക്ക് മേഗാ കാപ് കമ്പനികളുടെ ഈ വികസന ചരിത്രത്തില്‍ പങ്കാളികളാകുന്നതു ലക്ഷ്യമാക്കുകയും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

ഇരു പദ്ധതികളിലും എന്‍എഫ്ഒ കാലത്തെ കുറഞ്ഞ നിക്ഷേപം അയ്യായിരം രൂപയും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങളുമായിരിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here