പോൾ കറുകപ്പിള്ളിൽ : 
 
പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ബാത്ത്ലഹേമിലെ കാലിത്തൊഴുത്തിൽ എളിമയുടെയും വിനയത്തിന്റെയും മൂർത്തീഭാവമായ കന്യകാ മറിയത്തിനു ദൈവകൃപയാൽ പിറന്ന ഉണ്ണിയേശുവിന്റ ജന്മദിനമായ ക്രിസ്തുമസ് ലോകം മുഴുവനുമുള്ള ക്രൈസ്തവർ ആഘോഷിക്കുമ്പോൾ പ്രത്യാശയുടെ നല്ല നാളുകൾക്കായി നമുക്ക് കാത്തിരിക്കാം. 

 

ലോകത്തിന്റെ പാപങ്ങൾ സ്വയം കുരിശിലേറ്റിയ യേശു കൃസ്തുവിന്റെ ജനനം പ്രത്യാശയുടെ സന്ദേശമാണ് ലോകത്തിനു നൽകുന്നത്. ലോകം മുഴുവൻ  കോവിഡ് മഹാമാരി താണ്ഡവമാടിക്കൊണ്ടിരിക്കുമ്പോൾ നിരാശയുടെ ഇരുളിൽ ആണ് ലോക ജനത നിൽക്കുന്നത്. 2000 വർഷങ്ങൾക്കു മുൻപ് പ്രത്യാശ നഷ്ട്ടപ്പെട്ട ലോകജനതയ്ക്ക് പ്രത്യാശ പകർന്നു നൽകുവാനും പാപകടങ്ങളിൽ നിന്നും മോചനം നൽകുവാനാണ്‌ ദൈവം മനുഷ്യാവതാരം സ്വീകരിച്ചുകൊണ്ട് കന്യക മാറിയത്തിലൂടെ ദൈവ കുമാരനായി ഭൂമിയിൽ ഭൂജാതനായത്. 

 

ദിവ്യ മുഹൂർത്തമായ ആ തിരുപ്പിറവിയുടെ ഓർമ്മകൾ ആഘോഷിക്കുന്ന വേളയിൽ ലോകത്തിനു വീണ്ടും പ്രത്യശയുടെ സന്ദേശമാണ് ഈ ക്രിസ്തുമസ് ആഘോഷത്തിലൂടെ സംജാതമാകുന്നത്. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസിന് ശേഷം നമ്മുടെ പ്രിയപ്പെട്ടവരായ ഒട്ടനവധി പേരെയാണ് കോവിഡ് മഹാമാരിമൂലം നമുക്ക് നഷ്ട്ടമായത്. വികസിപ്പിച്ച വാക്‌സിനുകൾ പൊതു ജനങ്ങളിൽ എത്തിച്ചേരാൻ ഇനിയും ദിവസങ്ങൾ എടുത്തേക്കാം. 

 

അതിനിടെ, കോവിഡ് മഹാമാരി  വകഭേദം പ്രാപിച്ചു കൂടുതൽ വിനാശകരമായ ശക്തി കൈവരിച്ചതായി ബ്രിട്ടനിൽ നിന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ വരുന്നു. കോവിഡ് വ്യാപന നിരക്ക് അമേരിക്കയിൽ റെക്കോർഡ് വേഗത്തിൽ വർധിച്ചികൊണ്ടുമിരിക്കുന്നു. മനുഷ്യൻ കോവിഡിനെ ഭൂമിയിൽ നിന്ന് നിർമാർജനം ചെയ്യാൻ വാക്‌സിനുകൾ നിർമ്മിച്ചുകൊണ്ടിരിക്കുമ്പോൾ കോവിഡ് അതിന്റെ  രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും മാറ്റങ്ങൾ സ്വീകരിച്ചുകൊണ്ട് ശാസ്ത്രത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്നു. 

 

ഒരു മഴയും തോരാതിരുന്നിട്ടില്ല…. എന്ന ഗാനം സൂചിപ്പിക്കുന്നത്പോലെയാണ് പ്രത്യാശയോടെ കാത്തിരിക്കുന്നവരുടെ പ്രതീക്ഷകൾ. 34 വർഷം മാത്രം ജീവിച്ച, അല്ലെങ്കിൽ 34  വയസുള്ളപ്പോൾ കുരിശിലേറ്റപ്പെട്ട, ക്ഷമയുടെയും സഹനത്തിന്റെയും സ്നേഹത്തിന്റയും ആൾരൂപമായ യേശു ക്രിസ്തുവിന്റെ തിരുപ്പിറവി നൽകുന്ന പ്രത്യാശയുടെ സന്ദേശം  നമുക്ക് സ്വീകരിക്കാം. തിരുപ്പിറവിക്ക്‌ ശേഷം വീണ്ടും പിറക്കുന്ന 2021 വർഷം പ്രത്യാശയുടെ പരിമളം പരത്തുന്നതാകട്ടെ. കേരള ടൈംസിന്റെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസിന്റെ ആശംസകൾ നേരുന്നു.

 
കേരള ടൈംസ് ടീം   
പോൾ കറുകപ്പിള്ളിൽ (സിഎംഡി, കേരള ടൈംസ്)

3 COMMENTS

  1. Thoughtful message Mr. Paul Karukappally. Wish you and your publication Keralatimes.com , and its team all the blessings. Hope and pray your publication will become one of the best among other American Malayalee publications in the near future.

  2. നല്ല ഒരു പുതുവൽസര സന്ദേശം
    Congratulations to the editor Mr.Paul Karukappillil

LEAVE A REPLY

Please enter your comment!
Please enter your name here