ജോഷി വള്ളിക്കളം

 


ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയില്‍ ആദ്യം രൂപംകൊണ്ട മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ശാഖയായ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിമന്‍സ് ഡേ ആഘോ പരിപാടികള്‍ മാര്‍ച്ച് 6ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സൂമിലൂടെ നടത്തുന്നു. കോവിഡ് 19 ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗവണ്‍മെന്റ് നിബന്ധനകള്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇപ്രാവശ്യം വിമന്‍സ് ഡേ പരിപാടികള്‍ സൂമിലൂടെ നടത്തുന്നത്. പ്രസ്തുത പരിപാടിയില്‍ അമേരിക്കയിലേയും കേരളത്തിലേയും പ്രമുഖ വ്യക്തികള്‍ ലൈവായി സംബന്ധിച്ച് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ്.


ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും വനിതകളെ ഒരു കുടക്കീഴില്‍ അണി നിരത്തി കൊണ്ടാണ് വിവിധങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നത്. ഇപ്രാവശ്യവും വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സൂമിലൂടെ പരിപാടി ചെയ്യുവാന്‍ സാധിക്കുന്നു എന്നത് അസോസിയേഷന് അഭിമാനകരമാണ്. ഇപ്രാവശ്യത്തെ വിമന്‍സ് ഫോറം പരിപാടിക്ക് ബോള്‍ഡ് ഫോര്‍ ചേഞ്ച് എന്ന് നാമകരണം ചെയ്തുകൊണ്ടാണ് നടത്തുന്നത്.

പ്രസ്തുത പരിപാടികളുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ ആയി റോസ് വടകര, കോര്‍ഡിനേറ്റേഴ്‌സ് ആഗ്നസ് മാത്യു, ജെസ്സി റിന്‍സി, ഷൈനി ഹരിദാസ്, ബീന കണ്ണക്കാടന്‍, ജൂബി വള്ളിക്കളം, ഡോ. സിബിള്‍ ഫിലിപ്പ്, ഷാന മോഹന്‍, ജോമോള്‍ ചെറിയതില്‍, ശ്രീദേവി പന്തള, ബ്രിജിറ്റ് ജോര്‍ജ്, സൂസന്‍ ഷിബു, സാറ അനില്‍ എന്നിവരാണ്. പ്രസ്തുത പരിപാടിയിലേക്ക് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണക്കാടന്‍, സെക്രട്ടറി ജോഷി വള്ളിക്കളം, വനിതാ പ്രതിനിധികളായ ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ് എന്നിവര്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം


LEAVE A REPLY

Please enter your comment!
Please enter your name here