ജിൻസ്മോൻ സക്കറിയ

 




വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സെന്റര്‍ എന്ന നിലയില്‍ എട്ടര ഏക്കര്‍ സ്ഥലത്ത് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ പ്രഖ്യാപനം വാഷിംഗ്ടണ്‍ ഡി സിയിലെ പ്രമുഖ നാലു മലയാളി സംഘടനകളുടെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചു. ഫൈവ്സ്റ്റാര്‍ സൗകര്യങ്ങളോടുകൂടിയ കണ്‍വന്‍ഷന്‍ സെന്റ്റില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ എല്ലാ പരിപാടികളും നടത്താം.

 
  

വിശാലമായ പാര്‍ക്കിംഗ് ഏരിയ, കമ്മ്യൂണിറ്റി പരിപാടികള്‍ക്ക് മാത്രമായി പ്രത്യേക ഓഡിറ്റോറിയം എന്നിവയുള്ള കമ്മ്യൂണിറ്റി സെന്റ്റില്‍ വിവാഹം, മറ്റ് പ്രത്യേക ആഘോഷങ്ങള്‍ക്കെല്ലാം ഉതകുന്ന സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പദ്ധതിയുടെ ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.
 

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് വിദ്യാഭ്യാസത്തിനു പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഗൈഡന്‍സ് നല്‍കാന്‍ ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളുടെ സെന്ററുകളടക്കം കമ്മ്യൂണിയുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങള്‍ക്കുമുള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കുമെന്ന് ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു.
ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി രണ്ടു വട്ടം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഫൊക്കാന റീജിയണൽ വൈസ് പ്രസിഡണ്ട് കൂടിയായ ഡോ. ബാബു സ്റ്റീഫന്‍ അമേരിക്കയിലെ പ്രമുഖ വ്യവസായിയും മാധ്യമസംരംഭകനുമാണ്. അമേരിക്കയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കുവേണ്ടി വിവിധ മാധ്യമ സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. 
 
 
അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി രണ്ടു പത്രങ്ങളാണ് അദ്ദേഹം ആരംഭിച്ചത്.  അമേരിക്കയില്‍ അറിയപ്പെടുന്ന സംരംഭകനായ ഡോ. ബാബു സ്റ്റീഫന്‍ ഡി.സി ഹെല്‍ത്ത്കെയര്‍ ഐഎന്‍സിയുടെ സി.ഇ.ഒയും എസ്.എം റിയാലിറ്റി എല്‍എല്‍സിയുടെ പ്രസിഡന്റുമാണ്. വാഷിംഗ്ടണ്‍ ഡിസിയിലെ പ്രമുഖ സംഘടനകളായ കൈരളി ബാട്ടിമോര്‍, കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി, ഗ്രാമം റിച്ച്‌മോണ്ട് എന്നീ സംഘടനകള്‍ക്ക് ചടങ്ങില്‍ സ്റ്റീഫന്‍ ഫൌണ്ടേഷന്‍ പ്രവര്‍ത്തനമൂലധനമായി 5000 ഡോളര്‍ വീതം നല്‍കി.
 
 
 
 അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഒത്തുകൂടുന്നതിനും അവരുടെ കഴിവുകള്‍ തെളിയിക്കുന്നതിനും സ്റ്റീഫന്‍ ഫൗണ്ടേഷനും ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററും സംയുക്തമായി തുടങ്ങുന്നതിനുള്ള പദ്ധതികളും ഡോ. ബാബു സ്റ്റീഫന്‍ വിശദീകരിച്ചു.
 
 
ചടങ്ങില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ പ്രമുഖ അഭിഭാഷകന്‍ ഓംകാര്‍ ശര്‍മ്മ, ഫൊക്കാന മുന്‍ പ്രസിഡന്റ് മാധവന്‍ ബി. നായര്‍, ഐഎപിസി സ്ഥാപക ചെയര്‍മാനും ജയ്ഹിന്ദ് വാര്‍ത്ത പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ജിന്‍സ്‌മോന്‍ പി. സക്കറിയ, ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം ബെന്‍ പോള്‍, ഫൊക്കാന അസോസിയേറ്റ്‌ ട്രഷറര്‍ വിപിന്‍ രാജ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിസി പ്രോവിന്‍സ് പ്രസിഡന്റ് മോഹന്‍കുമാര്‍, കൈരളി ബാട്ടിമോര്‍ സംഘടനയുടെ പ്രസിഡന്റ് സബീന നാസര്‍, സെക്രട്ടറി ഷീബ അലോഷ്യസ്, ട്രഷറര്‍ ജിലു ലെജി, മുന്‍പ്രസിഡന്റുമാരായ ഷംസ് നാസര്‍, അനില്‍ അലോഷ്യസ്, കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ പ്രസിഡന്റ് പെന്‍സ് ജേക്കബ്, സെക്രട്ടറി ദീപക് സോമരാജന്‍, മുന്‍ പ്രസിഡന്റ് നാരായണന്‍കുട്ടി മേനോന്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് അനില്‍ കുമാര്‍, ട്രഷറര്‍ രാജീവ് സുകുമാരന്‍, ഉപദേശക സമിതി അംഗം മാത്യു പോള്‍, ഗ്രാമം റിച്ച്‌മോണ്ട് പ്രസിഡന്റ് നബീല്‍ മട്ടാറ, മുന്‍ പ്രസിഡന്റ് ജോണ്‍സണ്‍ തങ്കച്ചന്‍, ട്രഷറര്‍ ടോണി തോമസ്, ഫൊക്കോന ബിഒടി വൈസ് ചെയര്‍മാന്‍ ബെന്‍ പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രോജക്ടിന്റെ സിഇഒ ആയി ഡോ. ജിമ്മി ജോര്‍ജിനെ ചുമതലപ്പെടുത്തിയതായി ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.
 
 

LEAVE A REPLY

Please enter your comment!
Please enter your name here