സ്വന്തം ലേഖകൻ 
 

ന്യൂ ജേഴ്‌സി : ന്യൂജേഴ്സിയിലെ റിവര്‍വേലില്‍ നിന്നുള്ള മലയാളി മിടുമിടുക്കൻ വില്‍ബര്‍ട്ട് ബാബു ജോസഫ്  ബെര്‍ഗന്‍ കൗണ്ടിയിലെ ദി പാസ്‌കക്ക് വാലി റീജിയണല്‍ ഡിസ്ട്രിക്റ്റ് ഹൈസ്‌കൂളിന്റെ 2021 വര്‍ഷത്തെ വാലിഡിക്‌റ്റോറിയൻ.പ്രമുഖ  ന്യൂജേഴ്സിയിലെ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗഡന്റും  ടാക്‌സ് പ്രാക്ടീഷണറുമായ  ബാബു ജോസഫ് (എംബിഎ, സിപിഎ) യുടെയും  ന്യൂയോര്‍ക്കിലെ റോക്ക്ലാന്റ് സൈക്യാട്രിക് സെന്ററിലെ യൂണിറ്റ് കോര്‍ഡിനേറ്ററുമായ ആന്‍സി (റൂബി) ജോസഫിന്റെയും  (എല്‍എംഎസ്ഡബ്ല്യു, എല്‍എല്‍ബി) മൂന്നു മക്കളിൽ ഇളയവനാണ് ഈ കൊച്ചു മിടുക്കൻ 

നാല് ടൗണ്‍ഷിപ്പുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്ന ഒരു പ്രാദേശിക പബ്ലിക് ഹൈസ്‌കൂളാണ് പാസ്‌കക്ക് വാലി റീജിയണല്‍ ഹൈസ്‌കൂള്‍. 2018ല്‍ ന്യൂജേഴ്സിയിലെ റിവര്‍ വേലിലെ റോബര്‍ജ് മിഡില്‍ സ്‌കൂളിലും വില്‍ബര്‍ട്ട് വലെഡിക്‌റ്റോറിയന്‍ ആയിരുന്നു.
എസിടി കോളേജ് പ്രവേശന പരീക്ഷയില്‍ വില്‍ബര്‍ട്ട് 100% സ്‌കോര്‍ നേടിയ വിൽബെർട്ട് ന്യൂജേഴ്സിയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ഇൻ  അപ്ലൈഡ് സയന്‍സില്‍ പഠിക്കാനിരിക്കുകയാണ് . 2020ല്‍ കാലിഫോര്‍ണിയയിലെ നാസ അമേസ് റിസര്‍ച്ച് സെന്ററില്‍ നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനില്‍ റിസര്‍ച്ച് ഇന്റേണ്‍ഷിപ്പിനായി വില്‍ബര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പാസ്‌കക്ക് പൈനിയേഴ്‌സിന്റെ (FRC ടീം 1676) വാഴ്‌സിറ്റി റോബോട്ട് പ്രോഗ്രാമിംഗ് ലീഡായിരുന്നു. പാസ്‌കക്ക് വാലി റീജിയണല്‍ ഹൈസ്‌കൂള്‍ ഡിസ്ട്രിക്റ്റ് ടെക്‌നോളജി കമ്മിറ്റിയിലെ നിലവിലെ ബോര്‍ഡ് അംഗം കൂടിയാണ്. ന്യൂജേഴ്സിയിലെ സാക്ക് ലാറ്റേരി ഫൗണ്ടേഷന്റെ സ്റ്റുഡന്റ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട വില്‍ബര്‍ട്ട് ചാരിറ്റി ഈവന്റുകളില്‍ നിന്നും മറ്റ് ഫണ്ട് റെയ്‌സിംഗിലൂടെയും 15,000 ഡോളറിലധികം സമാഹരിച്ചു. ഭവനരഹിതരായ കുട്ടികള്‍ക്ക് സാധാരണ ക്യാമ്പ് അനുഭവം നല്‍കുന്നതിനായി ന്യൂജേഴ്‌സിയില്‍ നടത്തിയ ക്യാമ്പ് ലോട്ട്‌സ് ഓഫ് ഫണ്‍’ എന്ന ക്യാമ്പിന്റെ കൗണ്‍സിലര്‍ വില്‍ബര്‍ട്ടായിരുന്നു.

പാസ്‌കക്ക് വാലി ഹൈസ്‌കൂള്‍ ഡിബേറ്റ് ടീമിലെ മികച്ച ഡിബേറ്ററായിരുന്നു വില്‍ബര്‍ട്ട്. ന്യൂജേഴ്സിയിലെ സെന്റ് ജോര്‍ജ്ജ് സിറോമാലബാര്‍ ചര്‍ച്ച് പാറ്റേഴ്സണിലെ യുവനേതാവാണ് വില്‍ബര്‍ട്ട്. ന്യൂജേഴ്‌സിയില്‍ സ്റ്റാന്‍ഡേര്‍ഡൈസ്ഡ് ടെസ്റ്റ് തയ്യാറാക്കുന്നതിന് (സാറ്റ് / ആക്റ്റ്) മിതമായ നിരക്കില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി വില്‍ബര്‍ട്ട് ഐ ടു ഐ ട്യൂട്ടോറിംഗ് സ്ഥാപിച്ചു.

സഹോദരങ്ങള്‍:  റോബര്‍ട്ട് ജോസഫ്, ജെപി മോര്‍ഗന്‍ ചേസിലെ ബാങ്കിംഗ് ടെക്‌നോളജി ഓഡിറ്റര്‍. ആല്‍ബര്‍ട്ട് ജോസഫ്, ന്യൂജേഴ്സിയിലെ റട്ജേഴ്സ് യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി. 

LEAVE A REPLY

Please enter your comment!
Please enter your name here