അനശ്വരം മാമ്പിള്ളി 

 

ഡാളസ് : അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് (IANA-NT ) സംഘടന ഏർപ്പെടുത്തിരിക്കുന്ന ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരം ഇത്തവണ ആൻ വർഗീസ്  അർഹമായി. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ആതുര സേവനരംഗത്തെയും സാമൂഹ്യ സേവനരംഗത്തേയും  മികച്ച സേവനങ്ങൾ പരിഗണിച്ചാണ് ഐനന്റ്(IANANT ) പുരസ്കാരം ഏർപ്പെടുത്തിയത്.

ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് പ്രസിഡന്‍റ് റീന ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ അവാർഡ് കമ്മറ്റി ചെയർ ഡോ . ജിജി വർഗീസ്, ശാന്ത പിള്ള, മുൻ വർഷ പുരസ്കാര ജേതാവ് മേരി എബ്രഹം, ഏയ്ൻജൽ ജ്യോതി എന്നിവർ ചേർന്നാണ്  ആൻ വർഗീസിന്  ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരം സമ്മാനിച്ചത്. ആൻ വർഗീസ് സംഘടനക്ക്‌ മറ്റും ചെയ്ത പ്രവർത്തനത്തെക്കുറിച്ച് സെക്രട്ടറി കവിത നായർ സംസാരിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗവണ്മെന്റ് പ്രോട്ടോകോൾ പൂർണമായും പാലിച്ചുകൊണ്ടാണ് പരിപാടി ക്രമീകരിച്ചത്.
 

സംഘടനയുടെ നിരവധി  പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന ആൻ വർഗീസ്  സംഘടനയുടെ ഭാവി ലക്ഷ്യമാക്കിയുള്ള പ്രവർത്തനവും, പ്രതികൂല സാഹചര്യങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ അതിവേഗം മറികടക്കാൻ സാധിക്കുന്ന പ്രവർത്തനവും കാഴ്ച്ച വച്ചിട്ടുണ്ടെന്ന്  ആശംസ പ്രസംഗം നടത്തിയ നൈന (NAINA) മുൻ പ്രസിഡന്റ് ഡോ.ജാക്കി മൈക്കിൾ പറഞ്ഞു. അവാർഡിന് തന്നെ തെരഞ്ഞെടുത്തതിൽ ആൻ വർഗീസ്  സന്തോഷം പങ്കു വെച്ചു. വിജി ജോർജ് സ്വാഗതവും മേഴ്സി അലക്സാണ്ടർ നന്ദിയും പറഞ്ഞു. എം സി ബീന വർഗീസായിരുന്നു.
 

ആൻ വർഗീസിന്റെ ഭർത്താവ് കോശി വർഗീസ്, മക്കളായ  ലിൻഡ ജോസഫ്, ലിൻഡ്സെയ്‌ മാത്യു, ലയൽ വർഗീസ്, മരുമക്കളായ അനീഷ്‌ ജോസഫ്, അജി മാത്യു, റിറ്റാ വർഗീസ്, കൊച്ചു മക്കളായ  ഡിലൻ മാത്യു , ഇവൻ വർഗീസ്, ഗവിൻ വർഗീസ് തുടങ്ങിയ കുടുംബാംഗങ്ങളും പങ്കെടുക്കുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here