ടെക്‌സാസ്( ഹ്യൂസ്റ്റൺ):  മലയാളഭൂമിയിലെ ഹരിത ഭൂപ്രദേശമായ കോതമംഗലത്തുനിന്നും ടെക്സാസ് ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയിട്ടുള്ളവരുടെ  കുടുംബ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കോതമംഗലം (FRIENDS OF KOTHAMANGALAM)  അഥവാ FOKയുടെ ആഭിമുഖ്യത്തിൽ  2021 ലെ  ഓണാഘോഷം സ്റ്റാഫ്‌ഫോർഡിലുള്ള ഡിസ്നി ഇവന്റ് സെന്ററിലെ  (Destiny Event Center) ഓഡിറ്റോറിയത്തിൽ നടക്കും. ജൂലൈ 31നു, ശനിയാഴ്ച രാവിലെ 10 മുതൽ വിവിധ കലാ,കായിക പരിപാടികളോടും തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയോട് കൂടിയും ഓണാഘോഷം നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

 

ലോകത്തെ അനിശ്ചിതത്തിലാക്കിയ കോവിഡ് മഹാമാരിയുടെ സമ്മാനിച്ച നീണ്ട രണ്ട് വർഷത്തെ ദുരിതങ്ങൾക്ക് ശേഷമാണ് 2021 ലെ ഓണം  കടന്നുവരുന്നത്. ഹൂസ്റ്റൺ മലയാളിസമുഖത്തിലെ 12 വയസ്സിന് മുകളിൽ പ്രായമുള്ള 100 ശതമാനം മലയാളികളും പ്രധിരോധകുത്തിവയ്പ്പ് സ്വീകരിച്ചുകഴിഞ്ഞ സാഹചര്യത്തിൽ ഏറെ സന്തോഷത്തോടെയാണ് ഇത്തവണത്തെ ഓണത്തെ ഹൂസ്റ്റണിലെ മലയാളി സമൂഹം വരവേൽക്കുന്നത്.


ഇതോടനുബന്ധിച്ച്  അവസരത്തിൽ തന്നെ THE UNIVERSITY OF TEXAS MD Anderson Cancer Center Houston നും FRIENDS OF KOTHAMANGALAM (FOK) വും ചേർന്ന്  ഒരു Blood Drive വും സംഘടിപ്പിച്ചിട്ടുള്ള വിവരം സന്തോഷപൂർവം അറിയിക്കുന്നു . (ബ്ലഡ് നൽകാൻ താല്പര്യമുള്ള ആർക്കും താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് )

ബ്ലഡ് ഡൊണേഷൻ , ഓണസദ്യ-ഗസ്റ്റ് പാസ് തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: Biju Muchal Kuriakose, Phone No: 2674085490

Address: 1622 Staffordshire Rd, Stafford TX-77477

LEAVE A REPLY

Please enter your comment!
Please enter your name here