ടൊറേന്റോ: കാനഡയിലെ ഒന്റാറിയോയിലെ സ്കാർബോറോയിൽ താമസിക്കുന്ന കൊല്ലം കടവൂര്‍, മതിലില്‍ റോയ് നിവാസിലെ ജോസഫ് ഫിലിപ്പിന്റെയും പരേതയായ അല്‍ഫോസാ ഫിലിപ്പിന്റെയും മകൻ റോയി ഫിലിപ്പ് (39) ഹൃദയാഘാതം മൂലം നിര്യാതനായി.സംസ്കാരം പിന്നീട് നാട്ടിൽ നടത്തും. ഭാര്യ: ജീന എലിസബത്ത് ഏലിയാസ്. രണ്ടു കുഞ്ഞു മക്കൾ ഉണ്ട്.സഹോദരങ്ങൾ:ശോശാമ്മ ഫിലിഫ്, ജോസഫ് ഫിലിപ്പ്, പരേതയായ അന്നമ്മ ഫിലിപ്പ്.

കോട്ടയം, പുതുപ്പള്ളി, മീനടം ചക്കുങ്കല്‍ സി.സി ഏലിയാസിന്റെയും സൂസമ്മ ഏലിയാസിന്റെയും മകളാണ് ജീന ഏലിസബത്ത് ഏലിയാസ്. 2020 ഫെബ്രുവരിയില്‍ ടോറോന്റോയില്‍ എത്തിച്ചേര്‍ന്ന ജീന ഇപ്പോള്‍ പേഴ്സണൽ സപ്പോർട്ട് വർക്കർ ആയി Yee Hong Geritaric Center എന്ന സ്ഥാപനത്തിൽ താൽക്കാലിക ജീവനക്കാരിയാണ്.
ഈ കുടുംബത്തിന് ഇൻഷൂറൻസ് പരിരക്ഷയോ മറ്റു വരുമാനമാർഗങ്ങളോ ഒന്നുമില്ല. മകനെ ഒരു നോക്ക് കാണണമെന്ന പിതാവ് ഫിലിപ്പിന്റെ ആഗ്രഹം സഫലീകരിക്കാനായി സുമനസ്ക്കരായ ടോറോന്റോ മലയാളി സമാജത്തിലെ ഭാരവാഹികൾ ഗോ ഫണ്ട് മി വഴി ധനസമാഹാരം ആരംഭിച്ചു കഴിഞ്ഞു.
ബന്ധു മിത്രാദികളായി കാനഡയിലോ അമേരിക്കയിലോ ആരുമില്ലാത്ത നിരാലംബരായ റോയിയുടെ കുടുംബത്തിന് ഒരു കൈത്താങ്ങു നൽകാൻ എല്ലാ അമേരിക്കൻ-കാനഡ മലയാളികളോട് അപേക്ഷിക്കുകയാണ്.
ഗോഫണ്ടിൽ കയറാനുള്ള ലിങ്ക്: