ന്യൂയോർക്ക്:  
ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന  ഫാ. സൈമൺ പള്ളിപ്പറമ്പിൽ (86) ഇന്നു രാവിലെ നിര്യാതനായി.  ചുമതലകളിൽ നിന്നു വിരമിച്ച ശേഷം  വിശ്രമജീവിതം നയിക്കുകയായിരുന്ന അദ്ദേഹം തന്റെ വസതിയിൽ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്.  

ന്യൂ യോർക്ക് പ്രദേശത്തെ മലയാളി കാതോലിക്കരിൽ വളരെ അധികം അറിയപ്പെട്ടിരുന്ന ഒരു വൈദികൻ ആണ് ഫാദർ സൈമൺ.  1990ന്റെ ആരംഭം മുതൽ ന്യൂയോർക്ക് പ്രദേശത്തെ ലത്തീൻ കത്തോലിക്കരെ സാമൂഹികമായി ഒരുമിപ്പിക്കുന്നതിനു ഫാദർ സൈമൺ വിലപിടിച്ച സംഭാവനകൾ ചെയ്തിട്ടുണ്ട്.  ലോങ്ങ് ഐലൻഡ് റോക്വിൽ സെന്റര്‍ രുപതകാരനായ ഫാദർ സൈമൺ കേരളത്തിൽ വിജയപുരം രൂപതയിൽ നിന്നാണ് അമേരിക്കയിൽ എത്തിയത്.  അദ്ദേഹം മേഴ്‌സി ഹോസ്പിറ്റലിൽ ചാപ്ലയിൻ ആയി ജോലി ചെയ്താണ് റിട്ടയർ ചെയ്തത്.

സംസ്കാര ചടങ്ങുകൾ റോക് വിൽ സെന്റര്‍ രൂപത അധികൃതർ പിന്നീട് തീരുമാനിക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും സംസ്ക്കാര ശിശ്രൂഷകൾ നടത്തുകയെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here