ബിജു ചെറിയാന്‍

ന്യൂയോര്‍ക്ക്: മാവേലിക്കര കണ്ണാട്ടുമൂടി ചാത്തേരി പുത്തന്‍വില്ലയില്‍ കുടുംബാംഗം സി.ജെ. ജോണ്‍ (വിജയന്‍, 65) നിര്യാതനായി. സംസ്‌കാരം ഏപ്രില്‍ 30-നു വെള്ളിയാഴ്ച മാതൃ ഇടവകയായ അറുനൂറ്റിമംഗലം സെന്റ് കുര്യാക്കോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും. റോസമ്മ ജോണ്‍ ആണ് ഭാര്യ. മക്കള്‍: സോണി ജോണ്‍ (ടെക്സസ്), റോണി ജോണ്‍ (യുഎസ് നേവി ഓഫീസര്‍, ഫ്ളോറിഡ).

ചാത്തേരി കുടുംബാംഗമായ പരേതരായ സ്‌കറിയ ജോണ്‍- അച്ചാമ്മ ജോണ്‍ ദമ്പതികളുടെ പുത്രനാണ്. ദീര്‍ഘകാലം എന്‍ജിനീയറായാ ദുബായില്‍ സേവനം അനുഷ്ഠിച്ചശേഷം അമേരിക്കയിലെത്തി. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകാംഗമായിരുന്നു. നാട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

സ്‌കറിയ രാജു (കോട്ടയം), പരേതനായ മാത്യു ജോണ്‍ (ജര്‍മനി), പാസ്റ്റര്‍ യോഹന്നാന്‍ ജോണ്‍ (ഫിലഡല്‍ഫിയ), ജോയി ജോണ്‍ (ന്യൂയോര്‍ക്ക് സിറ്റി ഡി.ഇ.പി. ഓഫീസര്‍), അന്നമ്മ ജോണ്‍ (ബംഗളൂരൂ), സാമുവേല്‍ ജോണ്‍ (ഫ്ളോറിഡ) എന്നിവര്‍ സഹോദരങ്ങളാണ്.

പരേതന്റെ ആകസ്മിക വേര്‍പാടില്‍ സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് സ്ഥാപക വികാരി റവ,ഫാ. ടി.എ. തോമസ്, വികാരി, ഫോമ മുന്‍ വൈസ് പ്രസിഡന്റും സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ് എന്നിവര്‍ അനുശോചനം അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here