ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന അറ്റോര്‍ണി ബാബു വറുഗീസിന്റെ വേര്‍പാടില്‍ പമ്പ മലയാളി അസ്സോസിയേഷന്‍ അനുശോചിച്ചു.

പമ്പ മലയാളി അസ്സോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളും ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെര്‍മാനുമായിരുന്ന ബാബു വറുഗീസിന്റെ ആകസ്മികമായ വേര്‍പാട് ഫിലാഡല്‍ഫിയായിലെ മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി.

ഫിലാഡല്‍ഫിയ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയിലിരിക്കെ നിയമ ബിരുദം കരസ്ഥമാക്കി ലോയറായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പമ്പ മലയാളി അസ്സോസിയേഷനിലും മറ്റ് നോണ്‍ പ്രോഫിറ്റ് സംഘടനകള്‍ക്കുമായി സൗജന്യ ലീഗല്‍ സെമിനാറുകളും വില്‍പ്പത്ര സെമിനാറുകളും ബാബു വറുഗീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്‍ട്.

പമ്പ മലയാളി അസ്സോസിയേഷന്റെ തുടക്കം മുതല്‍ സംഘടനയുടെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിയ്ക്കുകയും, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി പല തവണ സേവനം അനുഷ്ടിക്കുകയും, പമ്പയുടെ സാമുഹിക ജീവകാരൂണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യവുമായിരുന്ന ബാബു വറുഗീസിന്റെ ആകസ്മികമായ വേര്‍പാടില്‍ പമ്പ അംഗങ്ങള്‍ ദുുഃഖത്തിലാണെന്നും, വേര്‍പാടിലുള്ള അനുശോചനവും ദുഃഖവും രേഖപ്പെടുത്തുകയാണെന്ന് പമ്പ പ്രസിഡന്റ് അലക്‌സ് തോമസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here