ബാംഗ്ലൂർ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുതിർന്ന നേതാവും മുൻ ദേശീയ കൗൺസിൽ അംഗവുമായിരുന്ന മൗലാന ഉസ്മാൻ ബെയ്ഗ് റഷാദി (65) അന്തരിച്ചു.

കർണാടകയിലെ ബാംഗ്ലൂർ സ്വദേശിയാണ്. പോപുലർ ഫ്രണ്ടിൻ്റെ സന്ദേശം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൽ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിരുന്നു. ഓൾ ഇന്ത്യ ഇമാംസ് കൗൺസിലിന്റെ സ്ഥാപക പ്രസിഡൻ്റായിരുന്ന അദ്ദേഹം ഇസ്ലാമിക മാർഗത്തിൽ ജീവിതം സമർപ്പിച്ച ഒരു പ്രമുഖ പണ്ഡിതനായിരുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറി സമൂഹത്തിനാകെ പ്രചോദനം നൽകിയ പ്രഭാഷകനുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here