ഹൂസ്റ്റൺ: ഹൂസ്റ്റണിൽ സ്റ്റാഫോർഡ് മർഫി റോഡിൽ ഒക്ടോബർ 29 നു ഉണ്ടായ വാഹനാപകടത്തിൽ  മരണമടഞ്ഞ മലയാളി വിദ്യാർത്ഥി ജസ്റ്റിൻ വർഗീസിന്റെ (19 വയസ്സ് ) സംസ്കാരം നവംബർ 4 നു വ്യാഴാഴ്ച നടത്തപ്പെടും.
       
പിതാവ് സുനിൽ വർഗീസ് തൊടുപുഴ കൊടുന്തറ കുടുംബാംഗവും മാതാവ് ഗീത വർഗീസ് കോട്ടയം വടവാതൂർ പുത്തൻപറമ്പിൽ കുടുംബാംഗവുമാണ്. ദീർഘ വര്ഷങ്ങളായി ഇവർ ഷുഗർലാൻഡിലാണ് താമസം. ഷുഗർലാൻഡ് ബ്രദറൺ അസംബ്ലി  സഭാംഗങ്ങളാണ്
 
സഹോദരങ്ങൾ :    ജേമി, ജീന.
 
പൊതുദർശനവും മെമ്മോറിയൽ സർവീസും : നവംബർ 3 ന് ബുധനാഴ്ച  വൈകുന്നേരം 5 മുതൽ 8.45 വരെ  സെന്റ് തോമസ് ഓർത്തഡോൿസ് ദേവാലയ ഓഡിറ്റോറിയത്തിൽ (St. Thomas Orthodox Church Auditorium  2411 5th Street Stafford, TX 77477)
 
സംസ്കാര ശുശ്രൂഷകൾ : നവംബർ 4 ന് വ്യാഴാഴ്ച രാവിലെ  9.30 മുതൽ  സെന്റ് തോമസ് ഓർത്തഡോൿസ് ദേവാലയ ഓഡിറ്റോറിയത്തിൽ (St. Thomas Orthodox Church Auditorium  2411 5th Street Stafford, TX 77477)
 
ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം വ്യാഴാഴ്ച 1 മണിക്ക് പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ (South Park Cemetery 1310 N. Main Pearland, TX 77581)
 
ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക്
 
 
കൂടുതൽ വിവരങ്ങൾക്ക്:
 
സാമുവേൽ തോമസ് – 832-563-0463

സന്തോഷ് ഏബ്രഹാം –    281-236-8791

LEAVE A REPLY

Please enter your comment!
Please enter your name here