ചിന്നമ്മ മാത്യു (89) ഡാളസില്‍ അന്തരിച്ചു. ഡാളസ്: റാന്നി വലിയകലായില്‍ പരേതനായ വി.എ മാത്യുവിന്റെ ഭാര്യ ചിന്നമ്മ മാത്യു (89) ഡാളസില്‍ അന്തരിച്ചു. നാറാണംമൂഴി വള്ളിപുരയിടത്തില്‍ കുന്നേല്‍ കുടുംബാംഗമാണ്.

മക്കള്‍: എബി മാത്യു, ജിജി ജോര്‍ജ് (ഇരുവരും ഡാളസ്), ബെറ്റി ജോസഫ് (ലണ്ടന്‍).
മരുമക്കള്‍: ലിസി എബി (കൈനാടത്ത്, വെണ്ണികുളം), തോമസ് എ. ജോര്‍ജ് (അരിങ്ങാട, കോട്ടയം ), ജോസ് മുളമൂട്ടില്‍ (വയലത്തല, റാന്നി). കൂടാതെ 6 കൊച്ചു മക്കളും, 6 കൊച്ചുകൊച്ചു മക്കളും അടങ്ങുന്നതാണ് പരേതയുടെ കുടുംബം.

പൊതുദര്‍ശനം മെയ് 19 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ (11550 Luna Rd, Farmers Branch, Tx 75234) ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും. സംസ്‌കാരം മെയ് 20 ശനിയാഴ്ച രാവിലെ 9.30 ന് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന സംസ്‌കാര ശുശ്രുഷകള്‍ക്ക് ശേഷം കോപ്പേല്‍ റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) സംസ്‌കരിക്കും. സംസ്‌കാര ചടങ്ങുകള്‍ www.keral.tv ല്‍ ദര്‍ശിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിബിന്‍ മാത്യു

LEAVE A REPLY

Please enter your comment!
Please enter your name here