കേരള ടൈംസിന്റെ എല്ലാ മാന്യ വായനക്കാർക്കും പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുതുവത്സരാശംസകൾ നേരുന്നു. 2020 എന്ന വർഷത്തിൽ നാം അനുഭവിച്ച എല്ലാ ദുരിതങ്ങൾക്കും കെടുതികൾക്കും അന്ത്യം കുറിക്കുന്ന ഒരു പുതുവർഷമായി 2021 മാറട്ടെയെന്നും ആശംസിക്കുകയാണ്. 
 
കോവിഡ് മഹാമാരി ഉയർത്തിയ ദുരിതങ്ങളിൽ നിന്ന് നാം കരകയറാൻ ഒരുപാട് കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിജീവനത്തിനുള്ള പ്രയാണത്തിൽ പാതി വഴിക്ക് വച്ച്  നമ്മുടെ പ്രിയപ്പെട്ടവരായ ഒരുപാട് പേർ നമ്മെ വിട്ടു പിരിഞ്ഞു. ജീവിച്ചു തീർക്കാൻ ഒരുപാടു വർഷങ്ങൾ ബാക്കിയുള്ള നമ്മുടെ പ്രിയപ്പെട്ടവരുടെ  ജീവിതം പാതി വഴിക്ക് വച്ച് അപഹരിക്കപ്പെടുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. 
 
പലരുടെയും ജീവിതം വീടുകൾക്കുള്ളിൽ തളച്ചിടപ്പെട്ടു. സാമൂഹിക അകലത്തിൽ ബന്ധങ്ങളും അകന്നുപോയി. ദിവസേനെയെന്നവണ്ണം കാണുകയും സമയം ചെലവഴിക്കുകയും ചെയ്തുകൊണ്ടിരുന്ന ഉറ്റവരെയും ഉടയവരെയും കാണാൻ പോലും പറ്റാത്ത സ്ഥിതിയായി. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം മുറിക്കുള്ളിലെ കമ്പ്യൂട്ടറുകളുടെ കീ പാഡുകളിലും മോണിറ്ററുകളിലുമായി ഒതുങ്ങിപ്പോയി. വീടുകളുടെ അകത്തളങ്ങൾ കളിക്കളങ്ങൾ ആയി മാറി. എല്ലാവരുടെയും മനസികാവസ്ഥകൾ പോലും താളം തെറ്റുന്ന വിധം എല്ലാം തകിടം മറിഞ്ഞു.
 
ഓരോ വർഷവും അവസാനിക്കുമ്പോൾ നേട്ടങ്ങളുടെ കണക്കെടുപ്പാണ് നാം ചെയ്യാറുള്ളത്. എന്നാൽ 2020 എന്ന വർഷം എല്ലാ വിധത്തിലും  എണ്ണിയാൽ തീരാത്ത നഷ്ട്ടങ്ങളുടെ കണക്കുകൾ മാത്രമാണ് നമുക്ക് ബാക്കി വച്ചത്. ഇനിയൊരു കണക്കെടുപ്പിനു മുതിരേണ്ടതില്ല. പ്രത്യാശകൾ നൽകിക്കൊണ്ടാണ് ഓരോ വർഷവും പിറക്കുന്നത്. 2021 തുടങ്ങുന്നതിനു മുൻപ് തന്നെ കോവിഡ് വാക്സീൻ കണ്ടുപിടിക്കപ്പെട്ടു.  വാക്സീൻ ഉപഗോയാഗത്തിനു ലഭ്യമായെങ്കിലും പോതുജനങ്ങളിലേക്ക് എത്തുക 2021 ലാണ്. വാക്‌സിനുകളിലൂടെ കോവിഡിനെ തുരത്തി വീണ്ടും ജീവിതം സാധരണ ഗതിയിലേക്ക് തിരികെ കൊണ്ടു വരേണ്ടതുണ്ട്.
 
കോവിഡ് ദുരിതകാലമായ കഴിഞ്ഞ വർഷം കോവിഡ് സംബന്ധിച്ച ധരാളം വാർത്തകൾ വായനക്കാരിലേക്ക് എത്തിക്കാൻ കേരള ടൈംസിന് കഴിഞ്ഞു. ഈ പുതുവര്ഷത്തിലേക്ക് കടക്കുമ്പോൾ വായനക്കാർക്കായി ഒട്ടേറെ വിഭവങ്ങളുമായാണ് കേരള ടൈംസ് എത്തുന്നത്. 2021 ലേക്ക് കടക്കുമ്പോൾ കേരള ടൈംസ് വെബ് പോർട്ടലിന്റെ കെട്ടിലും മട്ടിലും കാതലായ മാറ്റങ്ങൾ വരുത്തി ഒരു മാറ്റത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ്.
2021 അവസാനത്തോടെ അമേരിക്കയിൽ നിന്നിറങ്ങുന്ന ഏറ്റവും മികച്ച വെബ് പോർട്ടൽ ആക്കി മാറ്റാനുള്ള പദ്ധതികൾ ആണ് ഞങ്ങൾ അണിയറയിൽ ഒരുക്കുന്നത്. കാഴ്ച്ചയിൽ എന്നപോലെ ഉൾക്കാഴ്ചയിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞതിന്റെ ആൽമസംതൃപ്‌തിയിലാണ് ഞങ്ങൾ. മികച്ച എഴുത്തുകാരുടെ മികവുറ്റ സൃഷ്ട്ടികൾ ഈ വര്‍ഷം കേരള ടൈംസിന്റെ വായനക്കാർക്കായി ഞങ്ങൾ സമർപ്പിക്കുകയാണ്. എല്ലാവര്‍ക്കും ഒരിക്കൽക്കൂടി  നന്മകൾ നിറയുന്ന പുതുവത്സരത്തിന്റെ ആശസകൾ നേരുന്നു.
 
പോൾ കറുകപ്പള്ളിൽ 
മാനേജിങ്ങ് ഡയറക്ടർ , കേരള ടൈംസ് 

7 COMMENTS

  1. Best wishes to Kerala Times team, especially to Mr. Paul Karukappally, and Mr. Francis Thadathil, for taking a new step to modernize the web portal with a view to uplift, encourage and educate the North American Malayalees so that MALAYALEES could materialize the dreams , which many North American Malayalees dreamed in the past to build up our own publishing enterprise in this promised land , but failed to accomplish yet.
    Hope and pray that your venture will be a great success in the United States, so that you could even employ your own staff here, without depending our motherland.
    Wishing you a Happy, Healthy, and Prosperous New Year.
    God Bless Kerala Times.
    God Bless America.
    Sincerely,
    Thomas Koovalloor

  2. Kerala Times came out with new design and prompt updates of the news and articles .Congrats to the team working behind this. All best wishes for the new year. georgy varughese

  3. Happy and blessed New year Wishes
    to Kerala Times Team.
    Thank you so much to Mr.Paul Karukappillil for your dedication.

  4. ‘?’Kerala Time’ Good to see with new presention of all important news of our little state especially,plus other important world news.Wishing all the best to 2021 and special thanks to Mr. Paul Karukaplly & The Team.?

LEAVE A REPLY

Please enter your comment!
Please enter your name here