മുത്തേ പൊന്നേ പിണങ്ങല്ലേ ..എന്ന ഹിറ്റ് ഗാനത്തിന് കിടിലൻ റിമിക്സുമായി പത്തനംതിട്ട സ്വദേശി, ഡേവിഡ് ഷോൺ. തന്റെ വീട്ടിലിരുന്നു വെറുതെ പാടി നോക്കിയ ഗാനം ഫേസ് ബുക്കിൽ അപ്ലോഡ് ചെയ്തതോടെ വൈറലാവുകയായിരുന്നു.

സംഗീത സംവിധായകനാണ് ഡേവിഡ് ഷോൺ. രണ്ട് തമിഴ് ചിത്രങ്ങൾക്ക് വേണ്ടിയും ഒരു മലയാള സിനിമയ്ക്ക് വേണ്ടിയും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ഗായിക ചന്ദ്രലേഖയ്ക്ക് ആദ്യമായി സിനിമയിൽ പാടാൻ അവസരം നൽകിയത് ഇദ്ദേഹമാണ്. അവൾക്ക് എന്ന അഴകിയ മുഖം, ഡി ത്രി എന്നീ തമിഴ് ചിത്രങ്ങൾക്കാണ് തമിഴിൽ സംഗീത സംവിധാനം നിർവഹിച്ചത്. മലയാളത്തിൽ പച്ചക്കള്ളം എന്ന സിനിമയ്ക്ക് വേണ്ടിയും സംഗീത സംവിധാനം ചെയ്തു. ചെന്നൈയിലാണ് ഡേവിഡ് ഷോൺ താമസിക്കുന്നത്.
മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഗാനത്തിന്റെ റീമിക്സുകേട്ട് കേട്ട് സംവിധായകൻ എബ്രിഡ് ഷൈൻ വിളിച്ച് അഭിനന്ദിച്ചെന്ന് ഡേവിഡ് പറയുന്നു. ഗാനം ഫുൾ റെക്കോഡ് ചെയ്ത് അയയ്ക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിലെ സുരേഷ് തമ്പാനൂർ പാടി അഭിനയിച്ച ഗാനം പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്.
https://www.youtube.com/watch?v=ecqWSaYFZrw

LEAVE A REPLY

Please enter your comment!
Please enter your name here