പത്തനംതിട്ട: നവംബർ 7 ഞായറാഴ്ച്ച രാവിലെ 5:00 മണിക്ക് തിരുവല്ലയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള ആദ്യ ഉല്ലാസ യാത്ര ആരംഭിക്കുന്നു. പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് ഒരാളിൽ നിന്ന് 750 രൂപ ( ഭക്ഷണം ഒഴികെ) മാത്രമെ ഈടാക്കുന്നുള്ളു.

ആതിരപ്പിള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലികുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നീ സ്ഥലങ്ങൾ കാണാം. ഏകദേശം 60 കി.മീ ദൂരം വനത്തിനുള്ളിലൂടെ സഞ്ചരിക്കുന്നതിനാൽ കാട്ടുമൃഗങ്ങളെയും കാണാനുള്ള സാധ്യതയുണ്ട്. അതി മനോഹരമായ പ്രകൃതി ഭംഗി നുകർന്ന് മലക്കപ്പാറയിലെത്തി വൈകുന്നേരത്തോടെ കോടമഞ്ഞിന്റെ തണുപ്പിലൂടെ തിരികെ യാത്ര.
നിങ്ങളുടെ വാരാന്ത്യ ദിനം മറക്കാനാവാത്ത ഒരനുഭവമാക്കാൻ ഈ വനയാത്ര സഹായിക്കും ഉറപ്പ്.
മലക്കപ്പാറയിൽ നാടൻ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവല്ല – മലക്കപ്പാറ ഉല്ലാസയാത്ര കൂടുതൽ വിവരങ്ങൾക്ക് ….

തിരുവല്ല ഡിപ്പോ
ഈ മെയിൽ- tvl@kerala.gov.in
മൊബൈൽ -9744997352
-9074035832
-9961298674
-9447566975
– 9744348037
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972

Connect us on
Website: www.keralartc.com
YouTube – https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook – https://www.facebook.com/KeralaStateRoadTransportCorporation/
Instagram – https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt – https://profile.dailyhunt.in/keralartc
Twitter –
https://twitter.com/transport_state?s=08

LEAVE A REPLY

Please enter your comment!
Please enter your name here