കൊച്ചി: 2022 ഒക്ടോബര്‍ 9, 10 തീയതികളില്‍ ജിസിഡിഎ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ബോധി 2022 ദേശീയ അര്‍ബന്‍ പ്ലാനിംഗ് കോണ്‍ക്ലേവിനു മുന്നോടിയായി ജിസിഡിഎയും ഇസാഫും ചേര്‍ന്ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ തിങ്കളാഴ്ച കുട്ടികള്‍ക്കായി എന്റെ സുന്ദര നഗരം എന്ന വിഷയത്തില്‍ ആര്‍ട് വര്‍ക്ക്‌ഷോര്‍പ്പ് സംഘടിപ്പിച്ചു. ജിസിഡിഎ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ സുഭാഷ് എസ് ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് ശ്രീരാഗ് പി നേതൃത്വം നല്‍കി. വിവിധ സ്‌കൂളുകളില്‍ നിന്നായി 31 കുട്ടികള്‍ പങ്കെടുത്തു. നഗരം കുട്ടികള്‍ക്ക് അനുയോജ്യമാക്കുനതിനും ശിശുസൗഹൃദമാക്കുന്നതിന്റെയും ഭാഗമായി തങ്ങളുടെ നഗരത്തില്‍ കുട്ടികള്‍ എന്തൊക്കെയാണ് ആഗ്രഹിക്കുന്നത്, നിലവില്‍ അവരുടെ നഗരത്തിലുള്ള സൗകര്യങ്ങള്‍ അവര്‍ എത്രത്തോളം ആസ്വദിക്കുന്നു, അവരുടെ നഗരം അവര്‍ക്കു അനുയോജ്യമാണോ, അവരുടെ സങ്കല്പത്തിലുള്ള നഗരം തുടങ്ങിയ ആശയങ്ങളാണ് സീനിയര്‍ വിഷ്വല്‍ ആര്‍ടിസ്റ്റ് ശ്രീരാഗിന്റെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ ആവിഷ്‌കരിച്ചത്. ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ മഞ്ജു ജവഹര്‍, ഇസാഫ് ഫൗണ്ടേഷന്‍ ലിവബ്ള്‍ സിറ്റീസ് പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ അനുപമ, സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്എംആര്‍ഐ) സൈക്കോളജിസ്റ്റ് മൃദുല ബി പൈ, ഡിസ്ട്രിക്റ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് (ഡിസിപിയു) പ്രൊബേഷനറി ഓഫീസര്‍ കം ലീഗല്‍ കൗണ്‍സല്‍ കിരണ്‍, ഒആര്‍സി പ്രൊജക്റ്റ് അസിസ്റ്റന്റ് പ്രജിഷ ആര്‍ എന്നിവര്‍ പ്രംസിഗച്ചു. ഹെല്‍ത്ത്ബ്രിഡ്ജ് ഫൗണ്ടേഷന്‍ കാനഡ, ഒആര്‍സി പ്രൊജക്റ്റ് ഡബ്ല്യുസിഡി, എസ്എംആര്‍ഐ എറണാകുളം എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഫോട്ടോ 1- ജിസിഡിഎയും ഇസാഫും ചേര്‍ന്ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച എന്റെ സുന്ദര നഗരം ആര്‍ട് വര്‍ക്ക്‌ഷോര്‍പ്പില്‍ നിന്ന്

ഫോട്ടോ 2 – ജിസിഡിഎയും ഇസാഫും ചേര്‍ന്ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ കുട്ടികള്‍ക്കായി എന്റെ സുന്ദര നഗരം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ആര്‍ട് വര്‍ക്ക്‌ഷോര്‍പ്പ് ഉദ്ഘാടനം ചെയ്ത് ജിസിഡിഎ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ സുഭാഷ് എസ് പ്രസംഗിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here