സണ്ണി മാളിയേക്കൽ

ഡാളസ് :അമേരിക്കൻ മലയാളികൾക്ക് പ്രത്യേകിച്ച് ടെക്സസ് മലയാളികൾക്ക് അഭിമാന മുഹൂർത്തം.  കലാസാംസ്കാരിക സംരംഭങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഷിജു എബ്രഹാം  നിർമ്മിച്ച ജിജി പീ  സ കറിയാ സംവിധാനം ചെയ്ത” സാധനം”(handle with care )  എന്ന ഹ്രസ്വചിത്രം, ഡാളസ്  ഫൺ ഏഷ്യ തിയേറ്ററിൽ  നിറഞ്ഞ സദസ്സിൽ പ്രീവിയു അവതരിപ്പിച്ചു.  

മൊബൈൽ ഫോൺ കയ്യിൽ വെച്ച് സോഷ്യൽ മീഡിയയിൽ നമ്മൾ  ആശയവിനിമയങ്ങൾ ചെയ്യുമ്പോൾ  നമ്മെ വേട്ടയാടുന്ന  സൈബർ അറ്റാക്കിനെ എങ്ങനെ നേരിടണമെന്ന് പച്ചയായ തൃശൂർ ഭാഷയിൽ പറഞ്ഞ ഈ ചിത്രം  ലോക മലയാളികൾ നെഞ്ചിലേറ്റുമെന്നുറപ്പാണ്. മലയാള സിനിമയിലെ തൻറെ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ഷാജി എം അമേരിക്കൻ മണ്ണിലുള്ള കലാകാരന്മാരെയും അണിയറ പ്രവർത്തകരെയും  അവരുടെ തിരക്കിനിടയിൽ ഇതുപോലൊരു സൃഷ്ടി ചെയ്തതിൽ സന്തോഷം അർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here