വോട്ടുതേടി  (മോന്‍സി കൊടുമണ്‍)

അമ്മേയെന്നാദ്യം തുടങ്ങിനീ………….
നിഷ്കളങ്കപാല്‍പുഞ്ചിരിയാല്‍
പിച്ചവെച്ചു
പിന്നിരുകാലില്‍
ഇരുകാലി മൃഗമായൊരിക്കല്‍
കുടിലതന്ത്രങ്ങളും
മന്ത്രാംഗപഞ്ചകവും പഠിച്ച്
സാരഥിയായി
പലകാലുള്ള തേരട്ടപോല്‍
രക്തമൂറ്റിക്കുടിച്ചുതടിച്ചു കൊഴുത്തു വീര്‍ത്തു നീ
കുതികാല്‍വെട്ടിയും
കാല്‍വാരിയും
സുഖിച്ചുമദിക്കുമിരുകാലിമൃഗമേ
നാല്‍ക്കാലിയേക്കാളും
കഷ്ഠമായി ലജ്ജയുമറിവും
കാട്ടാത്ത കാട്ടാളരാഷ്ട്രീയ മൃഗമേ !
നിനക്കില്ലൊരിക്കലും
എന്‍ സമ്മതിദിനാവകാശം

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here