13 ജൂണ്‍ 2024: ടി20 ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ആവേശം കൊടി കയറിയതിനു പിന്നാലെ ജസ്പ്രീത് ബുംറയും സൂര്യ കുമാര്‍ യാദവും തങ്ങളുടെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡ്‌ലുകളില്‍ ‘ദി ടോസി’നെ കുറിച്ച് പങ്കുവെച്ച പോസ്റ്റുകള്‍ വലിയ ആകാംക്ഷയാണ് ക്രിക്കറ്റ് ആരാധകരിലുണ്ടാക്കിയത്. താമസിയാതെ ഇവരുടെ ജീവിതപങ്കാളികളും ഇതേറ്റു പിടിച്ച് ദി ടോസ് പോസ്റ്റുകളിട്ടതോടെ സമൂഹമാധ്യമങ്ങള്‍ മുഴുവന്‍ ആകാംക്ഷ പടര്‍ന്നു പിടിച്ചു. ഇതോടെ ടോസ് എന്താണെന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഒടുവില്‍ സണ്‍ഫീസ്റ്റ് യിപ്പീ! ഇന്‍സ്റ്റഗ്രാമിലൂടെ യിപ്പീ ടോസ് ക്യാമ്പെയ്ന്‍ അവതരിപ്പിച്ചപ്പോഴാണ് ഈ ആകാംക്ഷയ്ക്ക് ശമനമായത്.ഐടിസിയുടെ മുന്‍നിര ഇന്‍സ്റ്റന്റ് നൂഡ്ല്‍, പാസ്ത ബ്രാന്‍ഡായ യിപ്പീ!യുടെ നൂഡ്ല്‍സ് നീളം കൂടിയതാണെന്നും ഒട്ടിപ്പിടിക്കാത്തതുമാണെന്ന തനത് ഗുണങ്ങളാണ് രാജ്യത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡ്, ജസ്പ്രീത് ബുംറ, സൂര്യ കുമാര്‍ യാദവ് എന്നിവര്‍ രസകരമായ ഈ കാമ്പെയ്‌നിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്.ഈ ക്യാമ്പെയ്‌ന്റെ ഭാഗമായി അടുത്തിടെ വന്ന ടിവി പരസ്യങ്ങളില്‍ ഈ താരങ്ങള്‍ അവരുടെ ദൈനംദിന നേരമ്പോക്കുകളും പരിഹാസങ്ങളും യിപ്പീ! നൂഡ്ല്‍സ് പങ്കിട്ടുകൊണ്ട് തീര്‍പ്പാക്കുന്ന ദൃശ്യങ്ങളാണുള്ളത്.

ക്രിക്കറ്റ് ഇന്ത്യയിലെ ഒരു വികാരം തന്നെയാണെന്നും ഈ സന്ദര്‍ഭത്തില്‍ ക്രിക്കറ്റും യിപ്പീ!യുടെ സ്വാദും ഒരുമിച്ചു ചേര്‍ക്കാനാവുന്നതിനേക്കാള്‍ മികച്ച സന്തോഷമെന്താണെന്നുമുള്ള ചിന്തയാണ് ഈ ക്യാമ്പെയിലേയ്‌ക്കെത്തിച്ചതെന്നും ഐടിസിയുടെ സ്‌നാക്‌സ്, നൂഡ്ല്‍സ് ആന്‍ഡ് പാസ്ത, ഫുഡ് ബിസിനസ്സ് സിഒഒ കവിതാ ചതുര്‍വേദി പറഞ്ഞു. നമ്മുടെ കളിക്കാരുടെ കളിതമാശകള്‍ നിറഞ്ഞ ഊര്‍ജത്തെ ആഘോഷിക്കുന്നതാണ് ഈ ക്യാമ്പെയ്ന്‍.ഇത് വളരെ രസകരമായ ഒരു കാമ്പെയ്നാണെന്നും ഇതിന്റെ നിര്‍മാണം ഏറെ ആഹ്ലാദകരമായിരുന്നുവെന്നും ഏത് നേരമ്പോക്കിനുമുള്ള ഏറ്റവും നല്ല പര്യവസാനം യിപ്പീ!യാണെന്നും ഈ ക്യാമ്പെയ്ന്‍ അടിവരയിടുന്നുവെന്നും ജസ്പ്രീത് ബുംറ പറഞ്ഞു.

ഈ കാമ്പെയ്നിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും യിപ്പീ! പങ്കിട്ടുകൊണ്ട് ഞങ്ങളുടെ തമാശയില്‍ കുതിര്‍ന്ന വഴക്കുകള്‍ അവസാനിപ്പിക്കല്‍ അവസാനിപ്പിക്കുന്നത് ഏറെ എളുപ്പമായെന്നും സൂര്യ കുമാര്‍ യാദവ് പറഞ്ഞു. ഈ കാമ്പെയ്നില്‍ ബുംറയ്ക്കും സ്‌കൈയ്ക്കുമൊപ്പം പ്രവര്‍ത്തിച്ചത് ഏറെ ആഹ്ലാദമുണ്ടാക്കിയെന്ന് ഇതിഹാസതാരം രാഹുല്‍ ദ്രാവിഡ് പറഞ്ഞു.രാജ്യത്തുടനീളമുള്ള വിവിധ മാധ്യമങ്ങൡലൂടെ ടോസ് കാമ്പെയ്ന്‍ വ്യാപിപ്പിക്കാനാണ് ഐടിസിയുടെ തീരുമാനം. ഊര്‍ജ്ജസ്വലരായ അതിന്റെ ഉപയോക്താക്കളുമായി സംവദിക്കുന്നതിലൂടെ കളിയായ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാന്‍ ടോസ് ചെയ്യുക എന്നതാണ് യിപ്പീ! മുന്നോട്ടു വെയ്ക്കുന്ന പരിഹാരം.