പ്രേമം സിനിമയുടെ വ്യാജന്‍ പുറത്തിറങ്ങിയ സംഭവത്തില്‍ സംവിധായകനായ അല്‍ഫോന്‍സ് പുത്രനെ പിന്തുണച്ച് റിമ കല്ലിങ്കല്‍ രംഗത്ത്. ആന്‍റി പൈറസി സെല്ലിന്‍റെ ചോദ്യം ചെയ്യലിന് ശേഷം പുറത്തു വന്ന അല്‍ഫോന്‍സ് പുത്രന്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ച സംഭവത്തിലാണ് റിമ പിന്തുണയുമായി എത്തിയത്.

ശ്രദ്ധ കിട്ടാനായിട്ടാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ അല്‍ഫോന്‍സ് പുത്രനേക്കുറിച്ച് നുണക്കഥകള്‍ എഴുതുന്നതെന്ന് റിമ ആരോപിക്കുന്നു. ഇത് അല്‍ഫോന്‍സിന്റെ വിജയത്തിന്റെ തുടക്കമാണെന്നും റിമ തന്റെ ഫേസ്ബുക്ക് പേജിലൂടെ കുറിച്ചു.

പ്രസിദ്ധനോ, പണക്കാരനോ മരിക്കുകയോ ചെയ്തില്ലെങ്കില്‍ ആരും തിരിഞ്ഞ് നോക്കില്ല. താങ്കള്‍ വിജയത്തിന്‍റെ കൊടുമുടിയിലെത്തി നില്‍ക്കുന്നതുകൊണ്ടാണ് മാധ്യമങ്ങള്‍ തെറ്റായ ആരോപണങ്ങളും കഥകളും പടച്ചുവിടുന്നത്. കേരളത്തില്‍ തിരിച്ചെത്തിയ ശേഷം പ്രേമം സിനിമ കാണാനായി താന്‍ കാത്തിരിക്കുകയാണെന്നും റിമ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here