ഫേസ്ബുക്കിൽ കയറി ലൈക്ക് ബട്ടൺ കുത്താത്തവരുണ്ടോ? മറ്റുള്ളവരുടെ പോസ്റ്റുകൾ ഇഷ്ട്ടപ്പെട്ടാൽ അപ്പോ പ്രസ് ചെയ്യും ലൈക്ക്…. ഇനി സ്വന്തമായി പോസ്റ്റ് ചെയ്തവരാണെങ്കിൽ ലൈക്കിന്റെ എണ്ണം കൂടാൻ കണ്ണുനട്ടിരിപ്പായിരിക്കും. ചുരുക്കത്തിൽ ലൈക്ക് അടിക്കുന്നത് അത്ര കളിയല്ലെന്നാണ് വിദഗ്ധർ പറയുന്നത്. അതിനു പിന്നിൽ പത്തു വലിയ കാര്യങ്ങളുണ്ട്.

ജെനുവിൻ ലൈക്ക്

ജെനുവിൻ ലൈക്ക് മനസിൽ നിന്നു വരുന്നതാണ്. ശരിക്കും ഇഷ്ടമായി ഉള്ളുകൊണ്ട് അറിഞ്ഞു നൽകുന്ന ലൈക്ക്.

നൂബ് ലൈക്ക്

കമന്റു നോക്കാൻ കയറുന്ന വഴിയിൽ അബദ്ധത്തിൽ കുത്തുന്ന ലൈക്കാണിത്. നോട്ടിഫിക്കേഷൻ പോയ സ്ഥിതിക്ക് ഇനിയിപ്പോ അൺലൈക്ക് ചെയ്താൽ അതിലും വലിയ പണി കിട്ടും. (ഓൺലൈൻ കമ്മ്യൂണിറ്റിയിലെ എട്ടുംപൊട്ടും തിരിയാത്ത പുതിയ ആളുകളാണ് നൂബ്)

ഹേർഡ് മെന്റാലിറ്റി ലൈക്ക്

എല്ലാവരും ലൈക്ക് ചെയ്യുന്നതുകണ്ട് ‘എന്നാപ്പിന്നെ ഞാനുംകൂടി’ എന്നു കരുതി ലൈക്ക് ബട്ടൺ അമർത്തും. ചുരുക്കത്തിൽ കുരങ്ങുകളെപ്പോലെ കോപ്പിയടി.

പേ-ബാക്ക് ലൈക്ക്

ശോ, അവൻ/ അവൾ എന്റെ പോസ്റ്റ് നേരത്തെ ലൈക്കിയതാണല്ലോ, അപ്പോ ഞാനും ലൈക്കണ്ട.. ഇല്ലെങ്കിൽ മോശമല്ലേ എന്നോർത്തൊരു ലൈക്ക്.

ഒഎസ്ഡി ലൈക്ക്

49 ലൈക്കിൽ എത്തി നിൽക്കുന്നതിനെ 50 ആക്കാനുള്ള വ്യഗ്രത.

ഫോഴ്സ്ഡ് ലൈക്ക്

ഇൻബോക്സിൽ പേഴ്സണൽ മെസേജ് അയച്ചും ഫോണിൽ നേരിട്ട് വിളിച്ചും നിർബന്ധിച്ചു വാങ്ങുന്ന ഗണമാണിത്.

നോട്ടീസ് മി ലൈക്ക്

ഇഷ്ടമുള്ള ആൾ ശ്രദ്ധിക്കാൻ, അവരുടെ ആരും ലൈക്കാത്ത പോസ്റ്റിൽ കയറി ലൈക്കുക എന്ന പ്രതിഭാസം.

മാനിപ്പുലേറ്റീവ് ലൈക്ക്

ഫ്രണ്ട്റിക്വസ്റ്റ് അയച്ച് അത് അക്സെപ്റ്റ് ചെയ്യുംമുമ്പുവരെ മറ്റേയാളുടെ ടൈംലൈനിൽ കയറി ശ്രദ്ധയാകർഷിക്കാനായി ലൈക്കോടു ലൈക്ക്.

പിറ്റി ലൈക്ക്

ആരും തിരിഞ്ഞുനോക്കാത്ത സുഹത്തിന്റെ പോസ്റ്റിനു സഹതാപം തോന്നി കൊടുക്കുന്ന ലൈക്ക്.

ലോങ് ഡിസ്റ്റൻസ് ലൈക്ക്

എപ്പോഴും കോൺടാക്റ്റ് വെക്കാത്ത സുഹൃത്തിന്റെ പോസ്റ്റ് അവിചാരിതമായി കാണുമ്പോൾ ഒരു വല്ലാത്ത നൊസ്റ്റാൾജിക് ലൈക്ക്. പരസ്പരം മറന്നിട്ടില്ല എന്നൊരു ഓർമപ്പെടുത്തലുമായി.

LEAVE A REPLY

Please enter your comment!
Please enter your name here