12 വയസുകാരി എഴുതിയ പാട്ടിന് സംഗീത സംവിധാനം നിർവ്വഹിച്ച് പ്രവാസി മലയാളി ശ്രദ്ധേയനാകുകയാണ്. 12 വയസുള്ള ജീന ജോൺസൺ എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി എഴുതിയ ‘നിന്നെ മാത്രമായി കാണുമ്പോൾ’ എന്നു തുടങ്ങുന്ന ക്രിസ്തീയ ഗാനമാണ് പ്രവാസി മലയാളിയായ എബി വെട്ടിയാർ ഏറ്റെടുത്ത് സംഗീത സംവിധാനം നിർവ്വഹിച്ച് ആൽബമാക്കുന്നത്.

ജീന എഴുതിയ ഗാനം അവിചാരിതമായി എബിയുടെ കൈയ്യിൽ എത്തുകയായിരുന്നു. തന്റെ ഇഷ്ടമേഖലയായ സംഗീത ലോകത്ത് ഇത്രയൊക്കെ ആകാൻ സാധിച്ചത് തന്റെ കഷ്ടപ്പാടും ദൈവ കൃപയുമാണെന്ന് തിരിച്ചറിയുന്ന എബിയ്ക്ക് ആ കൊച്ചു കലാകാരിയെ അവഗണിക്കാൻ സാധിച്ചില്ല. മുൻപ് യാതൊരു പരിചയവുമില്ലാതിരുന്നിട്ടും വളരാനുള്ള ആഗ്രഹത്തോടെ പാട്ടുമായി തന്നെ സമീപിച്ച ജീനയെ കൈവിടാൻ എബിക്ക് മനസില്ലായിരുന്നു. തന്റെ കുട്ടിയെപ്പോലെ ജീനയെയും ഏറ്റെടുക്കുകയായിരുന്നു. ഈ മേഖലയിൽ വളർന്നുവരാൻ താൻ അനുഭവിച്ചിട്ടുള്ള യാതനകൾ എന്നും ഓർമ്മയിൽ സുക്ഷിക്കുന്ന എബി വെട്ടിയാർ ഈ ബാലികയ്ക്ക് ഒരു മാർഗ്ഗ ദീപമാകാൻ മുന്നിട്ട് ഇറങ്ങുകയായിരുന്നു. പലരും സ്വയം വളരാൻ ആഗ്രഹിക്കുന്ന കാലത്താണ് എബിയെന്ന അനുഗ്രഹീത കലാകാരൻ ഈ കൊച്ചുകലാകാരിയെയും പ്രോത്സാഹിപ്പിക്കാൻ തുനിഞ്ഞത്. ദൈവം തരുന്ന അനുഗ്രഹങ്ങളും താലന്തുകളും കൂട്ടിവെയ്ക്കാനുള്ളതല്ല. മറിച്ച്, മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനാണെന്ന് എബി എന്നും വിശ്വസിക്കുന്നു. അത് ഈ കൊച്ച് വിദ്യാർത്ഥിനി ആയതിൽ എബിക്ക് ഏറെ സന്തോഷം.

കുവൈറ്റ് പ്രവാസി മലയാളിയായ എബി വെട്ടിയാർ നിരവധി ഗാനങ്ങൾ എഴുതി സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. അതിൽ പലതും പ്രശസ്തമായ മാരാമൺ കൺവൻഷനുകളിലൊക്കെ ആലപിച്ചു വരുന്നു. കനിവിൻ നാഥൻ, പുൽക്കൂട്ടിലെ രാജകുമാരൻ, ദൈവമേ കൈതൊഴാം, കരഞ്ഞു പ്രാർത്ഥിച്ചാൽ കനിവോടോടി വരും, ഒരിക്കലും തീരാത്ത സ്നേഹം തുടങ്ങിയ നിരവധി ക്രിസ്ത്യൻ ഹിറ്റ് ആൽബങ്ങളുടെ വരികൾക്ക് രചനയും സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് എബി വെട്ടിയാർ തന്നെ.

ജീന ജോൺസൺ എഴുതിയ ഗാനം ‘കൂട്ടാണെനിക്കെന്നുമീശോ‘ എന്ന പേരീൽ അൽബമായാണ് പുറത്തിറങ്ങുന്നത്. ‘നിന്നെ മാത്രമായ് കാണുമ്പോൾ…എന്നുള്ളിൽ നിറയുന്നും സംഗീതം എന്ന ജീനയുടെ അനുഗ്രഹിത വരികൾ ആലപിച്ചിരിക്കുന്നത് സംഗീത ലോകത്ത് മാധൂര്യം മേറും സ്വരത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കുഞ്ഞുവാനമ്പാടി ഇസ്സകുട്ടിയാണ്. keys – വി.ജെ.പ്രതീഷ്, Mix Mastering – ജിന്റോ ഗീതം. ഇരിങ്ങാലക്കുട നടവരമ്പാ ചെങ്ങിനിയാടൻ വീട്ടിൽ ജോൺസൺന്റെയും ജോളി ജോൺസിന്റെയും പുത്രിയാണ് കുമാരി ജീന ജോൺസൺ.

LEAVE A REPLY

Please enter your comment!
Please enter your name here