കാൽ നൂറ്റാണ്ടായി   അമേരിക്കൻ മലയാളികളുടെ സാഹിത്യ വേദികളിലെ സജീവ സാന്നിധ്യമായ   മിഷിഗൺ  മലയാളി ലിറ്റററി അസോസിയേഷൻ വടക്കേ അമേരിക്കയിലെ എഴുത്തുകാർക്കായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. അമേരിക്കയിൽ ആദ്യമായാണ് ഒരു സാഹിത്യകൂട്ടായ്മ അമേരിക്കൻ മലയാളി എഴുത്തുകാർക്കായി ചെറുകഥ മത്സരം സംഘടിപ്പിക്കുന്നത്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാർ വിധി നിർണ്ണയിക്കുന്ന ചെറുകഥാ മത്സരത്തിലെ മൂന്ന്  വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡും പ്രശസ്തി പത്രവും, ഫലകവും സമ്മാനമായി നൽകും.

 

അമേരിക്കയിലെ മലയാള സാഹിത്യ രംഗത്തെ ചെറുകഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കുകയും, സാഹിത്യത്തെ  ഗൗരവമായി കാണുന്നവരെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ്  മിലൻ ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നത്. ചെറുകഥാ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കായി

സുരേന്ദ്രൻ നായർ:248.525.2351

തോമസ് കർത്തനാൾ : 586.747.7801

ജെയ്ൻ കണ്ണച്ചാംപറമ്പിൽ : 248.251.2256

മനോജ് കൃഷ്ണൻ : 248.837.9935

സലിം മുഹമ്മദ് : 614.732.2424

എന്നിവരുമായി ബന്ധപ്പെടണമെന്ന് മിലൻ പ്രസിഡന്റ് സുരേന്ദ്രൻ നായർ, ആക്ടിംഗ് സെക്രട്ടറി ജെയ്ൻ കണ്ണച്ചാംപറമ്പിൽ എന്നിവർ അഭ്യർത്‌ഥിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here