കേരളത്തിലെ പ്രസാധക രംഗത്തെ അതികായകരായ ഗ്രീൻ ബുക്സ് eBook ലോകത്തേക്ക് കടക്കുന്നു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളും ഇതോടെ eBooks കൂടിയായി മാറുകയാണ്. കേരളത്തിൽ കഴിഞ്ഞാൽ പ്രസാധക രംഗത്ത് ഡി.സി. ബുക്ക്സ് കഴിഞ്ഞാൽ രണ്ടാമത് നിൽക്കുന്ന ഗ്രീൻ ബുക്സ് പ്രസാധക രംഗത്ത് അസൂയാവഹകമായ മുന്നേറ്റമാണ് നടത്തി വരുന്നത്.
 
 
ഇന്ന് (ഏപ്രിൽ 17 ന്) വൈകുന്നേരം 5 ന് വെർച്ച്വൽ ആയി നടക്കുന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരനും ചിന്തകനും യു.എന്നിൽ ക്രൈസിസ് മാനേജ്‌മന്റ് വിദഗ്‌ധനുമായ ഡോ. മുരളി തുമ്മാരുകുടി ഗ്രീൻ ബുക്സിന്റെ പുതിയ പദ്ധതിയായ eBook ഉദഘാടനം ചെയ്യും. ഈ ചടങ്ങിൽ ബിനോയ് വിശ്വം (എം പി ) ടി എൻ പ്രതാപൻ (എം പി) ജോണി ലൂക്കോസ്, എസ്, രമേശൻ തുടങ്ങിയവർ പങ്കെടുക്കും 

LEAVE A REPLY

Please enter your comment!
Please enter your name here