കൊച്ചി: കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ ഐഎഎസ് എഴുതിയ പുസ്തകം ‘കളക്ടര്‍ ബ്രോ – ഇനി ഞാന്‍ തള്ളട്ടെ’യുടെ ഓഡിയോ പുസ്തകം പ്രമുഖ ഓഡിയോ ബുക് സ്ട്രീമിംഗ് ആപ്പായ സ്റ്റോറിടെലില്‍ എത്തി. പുസ്തകം കളക്ടര്‍ ബ്രോ തന്നെയാണ് വായിച്ചിരിക്കുന്നത്. അന്തര്‍മുഖനായ ഒരു ചെറുപ്പക്കാരന്‍ ജനപ്രിയനായ ഒരു ഭരണാധികാരിയായത് എങ്ങനെയന്ന് രസകരമായി വിശദീകരിച്ചിരിക്കുന്ന പുസ്തകമാണ് ഇനി ഞാന്‍ തള്ളട്ടെ. സമൂഹമാധ്യമങ്ങള്‍, ജനാഭിപ്രായം, സാങ്കേതികവിദ്യയുടെ ഉപയോഗം, വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍, ഭരണത്തില്‍ ജനപങ്കാളിത്തം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ പൊതുഭരണത്തില്‍ നടപ്പാക്കിയ മാറ്റങ്ങളെ സംബന്ധിച്ച പുതിയ പാഠങ്ങളാണ് പുസ്തകത്തിലുള്ളത്.

സമൂഹമാധ്യമങ്ങളില്‍ സമയം കളയുന്നതിനു പകരം ഒരു പുസ്തകമെഴുതിക്കൂടേ എന്ന ഭാര്യയുടെ ചോദ്യമാണ് പുസ്തകമെഴുതാന്‍ പ്രേരണയായതെന്ന് പ്രശാന്ത് നായര്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ എന്ന നിലയില്‍ കടന്നുപോന്ന വൈകാരികമായ വിക്ഷോഭങ്ങളാണ് പുസ്തകത്തിന്റെ പ്രധാന പ്രതിപാദ്യം. ‘എഴുതുക മാത്രമല്ല ഇപ്പോള്‍ ഇത് വായിക്കുക കൂടി ചെയ്തു. ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന കാലമാണ് അപ്പോള്‍ ഓര്‍മയില്‍ വന്നത്’ കളക്ടര്‍ ബ്രോ പറഞ്ഞു. ഓഡിയോബുക്കിലേയ്ക്കുള്ള ലിങ്ക്: https://www.storytel.com/in/en/books/2520715-Collector-Bro-Ini-Njan-Thallatte


സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ 2 ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here