ഇംഗ്ളീഷ്  കാവ്യ സമാഹാരം പ്രസാധനം
വേദി: ഭക്‌തസംഘം ഗുരുവായൂരപ്പൻ ക്ഷേത്രം മുള്ളുണ്ട് , മുംബൈ
തിയ്യതി: ആഗസ്റ്റ് 2, 2021
 
ഡോക്ടർ സുഷമ നായരുടെ (സാൻവി) എക്കോസ് ഓഫ് ഏക്ക്  (Echoes of Ache) എന്ന ഇംഗ്ളീഷ്  കവിതാസമാഹാരത്തിന്റെ ആദ്യകോപ്പി,   പുസ്തകം പ്രസിദ്ധീകരിച്ച ഇൻഡസ് സ്‌ക്രോൾസ് പ്രെസ്സിന്റെ മുഖ്യ പത്രാധിപർ ശ്രീ  ജി. ശ്രീദത്ത് ഇപ്പോൾ സ്ഥാനമൊഴിഞ്ഞ അന്നത്തെ മിസോറാം ഗവർണർ ഡോക്ടർ ശ്രീധരൻ പിള്ളക്ക് നൽകികൊണ്ട് പുസ്തകത്തിന്റെ ഭാഗികപ്രകാശനം ദൽഹിയിൽ വച്ച് 2020 ഇൽ നിർവഹിച്ചിരുന്നു. കോവിഡ് മഹാമാരിമൂലം കവയിത്രിയുടെ താമസസ്ഥലമായ മുംബൈയിൽ വച്ച് ഉടനെ പ്രസാധന കർമ്മം നടത്താൻ  കഴിഞ്ഞില്ല. ഇക്കഴിഞ്ഞ ആഗസ്ത് രണ്ടിന് മുംബൈയിലെ മുള്ളുണ്ടിലുള്ള  ഭക്തജനസംഘം ശ്രീ  ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് പുസ്തകം ഔപചാരികമായി പ്രസാധനം ചെയ്തു.  ക്ഷേത്രത്തിലെ പൂജാരി ശ്രീ വിപിൻ നമ്പൂതിരി  പുസ്തകം  ഭഗവാന്റെ നടയിൽ വച്ച് പൂജിച്ചതിനുശേഷം കവയിത്രിക്കും അമ്മയ്ക്കും കൈമാറി. കവയിത്രിയിൽ നിന്നും പുസ്തകം ഏറ്റു വാങ്ങിക്കൊണ്ട് അവരുടെ മാതാവ് ശ്രീമതി രാജമ്മ  കെ നായർ പുസ്തകം പ്രസാധനം ചെയ്തു. തദവസരത്തിൽ കവയിത്രിയുടെ ബന്ധുമിത്രാദികളും സഹപ്രവർത്തകരും സന്നിഹിതരായിരുന്നു.  അവരും പുസ്തകത്തിന്റെ കോപ്പി കവയിത്രിയിൽ നിന്നും സ്വീകരിച്ചു.
 
കവയിത്രിയുടെ ഭാഗിനേയി ബേബി അൻവിത  നായരോടുള്ള അതീവ വാത്സല്യത്തിന്റെ സ്നേഹചിഹ്നമായി ആ കുട്ടിയുടെ പേരിലെ ആദ്യ പകുതിയും അവരുടെ പേരിന്റെ ആദ്യാക്ഷരവും ചേർത്താണ് സാൻവി എന്ന തൂലിക നാമം ഇവർ കണ്ടെത്തിയത്.
 
പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുത്ത എല്ലാവരും സുഷമ നായർക്കും അൻവിത നായർക്കും ആശംസകൾ നൽകി.
 

LEAVE A REPLY

Please enter your comment!
Please enter your name here