സ്വന്തം ലേഖകൻ

കൊച്ചി: 2020 ലെ കേരള സാഹിത്യ ആക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്പടവം ശ്രീധരനും വിശിഷ്ട അംഗത്വം നൽകും. നോവലിനുള്ള പുരസ്‌കാരം പി എഫ് മാത്യൂസ് (അടിയാളപ്രേതം) നേടി. ചെറുകഥയ്ക്കുള്ള പുരസ്‌കാരം ഉണ്ണി ആറിനും (വാങ്ക്) കവിതയ്ക്കുള്ള പുരസ്‌കാരം ഒ പി സുരേഷിനുമാണ് (താജ്മഹൽ).

25000 രൂപയും സാക്ഷിപത്രവും ഫലകവുമാണ് സമ്മാനം. വിശിഷ്ട അംഗത്വം ലഭിച്ച സാഹിത്യകാരന്മാർക്ക് 50000 രൂപയും രണ്ടു പവന്റെ സ്വർണ്ണപതക്കവുമാണ് പുരസ്‌കാരം.

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ആറ് പേർക്കാണ്. കെ കെ കൊച്ച്, മാമ്പുഴ കുമാരൻ, കെ ആർ മില്ലിക, സിദ്ധാർത്ഥൻ പരുത്തിക്കാട്, ചവറ കെ എസ് പിള്ള, എം എ റഹ്മാൻ എന്നിവർക്കാണ് പുരസ്‌കാരം. 3000 രൂപയും സാക്ഷിപത്രവുമാണ് സമ്മാനം.

വിധു വിൻസെന്റ് (യാത്രാവിവരണം), സംഗീത ശ്രീനിവാസൻ (വിവർത്തനം), ഇന്നസെന്റ് (ഹാസസാഹിത്യം) ശ്രീജിത്ത് പൊയിൽക്കാവ് (നാടകം), ടി കെ ആനന്ദി (വൈജ്ഞാനിക സാഹിത്യം), ഡോ പി സോമൻ (സാഹിത്യ വിമർശനം), കെ രഘുനാഥൻ (ജീവചരിത്രം-ആത്മകഥ), അനിത തമ്പി, പ്രിയ എ എസ് ബാലസാഹിത്യം, എന്നിവരാണ് മറ്റ് പുരസ്‌കാരങ്ങൾ

 
 
 

LEAVE A REPLY

Please enter your comment!
Please enter your name here