Sunday, October 1, 2023
spot_img
Homeന്യൂസ്‌പുതിയ വാർത്തകൾഓസ്‌ട്രേലിയൻ മലയാളിക്ക് സാഹിത്യ പുരസ്കാരം

ഓസ്‌ട്രേലിയൻ മലയാളിക്ക് സാഹിത്യ പുരസ്കാരം

-

2022 ലെ ആർ.കെ.രവിവർമ്മ സാഹിത്യ പുരസ്കാരം ഓസ്‌ട്രേലിയൻ മലയാളിയായ എ. വർഗ്ഗീസ് പരവേലിലിന്റെ (എബി വർഗ്ഗീസ്) “എൻ്റെ കുറിപ്പുകൾ” എന്ന കുറിപ്പുകളുടെ സമാഹരണത്തിന് ലഭിച്ചു.

“എൻ്റെ കുറിപ്പുകൾ” എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് പലപ്പോഴായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ട ചെറു കുറിപ്പുകൾ ക്രോഡീകരിച്ചാണ്. അദ്ദേഹം കുറിച്ചിട്ടിരുന്നു പോലെ എഴുത്തുകാരനും ചുറ്റുമുള്ള സമൂഹവും കുറച്ചു ഓർമ്മകളും വായിച്ചു രുചിച്ച ചില നുറുങ്ങുകളും ജീവിതാനുഭവങ്ങളും ആത്മീയതയുടെ വൈരുധ്യങ്ങളും, സമൂഹ ചർച്ചകളിലെ ഏടുകളും ഒക്കെ അടങ്ങിയ ഈ ചെറുപുസ്തകം സമൂഹ ജീവിയായ മനുഷ്യന്റെ വിശാല ചിന്തയ്ക്കു ഒരു ജാലകമാകുമെന്ന് സുനിശ്ചയം പറയുവാൻ സാധിക്കുന്ന തക്കവണ്ണമുള്ള ഭാഷാലാളിത്യം ഈ പുസ്തകത്തിൽ നിറഞ്ഞു കാണാം.



ഭാഷാശ്രീ മുൻ മുഖ്യപത്രാധിപർ ആർ. കെ. രവിവർമ്മ അനുസ്മരണവും സംസ്ഥാന – സാഹിത്യ പുരസ്കാര സമർപ്പണവും ഒക്ടോബർ 15 ശനിയാഴ്ച  പേരാമ്പ്ര റീജണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച്
കേരള സംസ്ഥാന തുറമുഖ വകുപ്പു മന്ത്രി അഹമ്മത് ദേവർ കോവിൽ  ഉദ്ഘാടനം ചെയ്തു.

സദൻ കൽപ്പത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എഴുത്തുകാരൻ ജോസഫ് പൂതക്കുഴി അധ്യക്ഷം വഹിച്ചു. മുഖ്യ പ്രഭാഷണം സാഹിത്യകാരൻ രാജഗോപാലൻ കാരപ്പറ്റയും പുരസ്കാര ജേതാക്കള പരിചയപ്പെടുത്തൽ ഭാഷാശ്രീ മുഖ്യ പത്രാധിപർ പ്രകാശൻ വെള്ളിയൂരും പുരസ്കാര കൃതികളുടെ അവലോകനം പ്രശസ്ത കഥാകൃത്ത് വി.പി.ഏലിയാസും നിർവ്വഹിച്ചു.

സാഹിത്യ വിഭാഗത്തിൽ കെ. കൊമ്മാട്ട് (കഥ-ഫാം റോഡ്), ഡോ. വി. എൻ. സന്തോഷ് കുമാർ (ലേഖനം – അകം പൊരുൾ), പൂജഗീത (കവിത – കൊത്തിവെച്ച ശിലകൾക്കും പറയാനുണ്ട് ), ഈപ്പൻ പി. ജെ.( കവിതാ നിരൂപണം – സർഗ നൗകയിൽ ഒരു സ്വപ്നാടനം),
കെ . ടി. ത്രേസ്യ (യാത്രാവിവരണം – യൂറേപ്പ് ഒരു വിസ്മയം), ടി.ടി.സരോജിനി (നാടകം – സൈന), സന്ധ്യാ ജയേഷ് പുളിമാത്ത് (നോവൽ – പെയ്തൊഴിയാത്ത പ്രണയമേഘം), ഡോ.വേണു മരുതായിക്കു വേണ്ടി (ചെറുകഥാ വിവർത്തനം- ബംഗകഥാഗരിമ),  സഹദേവൻ മൂലാട്  എ .വർഗീസ് പരവേലിവേലിനു വേണ്ടി (എൻ്റെ കുറിപ്പുകൾ – കുറിപ്പുകൾ ) കവിയും സാഹിത്യകാരനുമായ ദേവദാസ് പാലേരി ഫലകവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. കവി വസന്തകുമാർ വൈജയന്തിപുരം കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. സന്ധ്യാ ഷിഖിൽ വെള്ളിയൂർ, കെ. എം. ആചാരി, ശ്രീധരൻ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: