റോബിൻ കൈതപ്പറമ്പ് 

അഞ്ചിൻ്റെ പൈസാ കടം ഇല്ലാതിരുന്ന പള്ളി കടപ്പെടുത്തി പള്ളിയോട് ചേർന്നു കിടന്ന തരിശ് ഭൂമി മേടിച്ചിട്ടപ്പോൾ മന:സിന് എന്തെന്നില്ലാത്ത ഒരാശ്വാസം. പണി കൊടുക്കുംബോൾ പള്ളിക്കാർക്ക് മുഴുവനായിട്ടും ഇട്ട് വേണം കൊടുക്കാൻ എങ്കിലല്ലേ അതിനൊരു സുഖം ഉള്ളൂ. കുഞ്ഞാടുകളെല്ലാം കൂടി എന്ത് വില കൊടുത്തും പള്ളി പണയത്തിൽ നിന്ന് എടുത്തോളുമെന്ന്  ഇടയനും കൂട്ടർക്കും നന്നായിട്ട് അറിയാം.

നാണയം പലിശക്ക് കൊടുക്കുന്നവരേയും കച്ചവടക്കാരെയും തല്ലിയോടിക്കാൻ ചാട്ടവാറെടുത്ത പുള്ളിയുടെ ശിഷ്യർ തന്നെയാണ്  അതേ പള്ളിയിൽ കുർബാനയും കഴിഞ്ഞ് ഉടുപ്പ് ഊരുന്നതിന് മുൻപ്‌ തന്നെ ഒരു ഉളുപ്പും ഇല്ലാതെ വസ്തു വാങ്ങാൻ നിങ്ങളുടെ പോക്കറ്റിൽ കിടക്കുന്ന നാണയങ്ങൾ തരൂ പലിശ തരാം എന്ന് വിളിച്ച് പറയുന്നത്. എല്ലാം യുവജനങ്ങൾക്ക് വേണ്ടിയാണ് എന്നൊരു ജാമ്യവും.

ഒരു സിനിമയിൽ പറയുന്നതുപോലെ.. “എല്ലാം കുഞ്ഞാടുകൾക്ക് വേണ്ടിയാണല്ലോ എന്നോർക്കുംബോൾ ഒരാശ്വാസം” ..ഏതായാലും സഭ വളരും … വിശ്വാസം വളർന്നില്ലെങ്കിലും…….കുറഞ്ഞതിനി പത്ത് പതിനഞ്ച് വർഷത്തേക്ക് മന:സമാധാനം കിട്ടാൻ വേണ്ടി പള്ളിയിലേക്ക് പോകാം എന്നാരും മനക്കോട്ട കെട്ടണ്ട.

കാരണം കുർബാന തുടങ്ങുംബോഴും, കുർബാനക്കിടയിലും , വിശ്വാസം പഠിപ്പിച്ചില്ലെങ്കിലും കൃത്യമായി ലോൺ തിരിച്ചടക്കാനുള്ള കാശിൻ്റെ കാര്യം…..,( ജനം മറന്നാലും) … ഇടയൻ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും. ദീപസ്ഥംഭം മഹാശ്ചര്യം—- “സഭക്കും കിട്ടണം പണം”
പേരുപോലെ തന്നെ സഭയും…….. എങ്ങനെ തിരിഞ്ഞാലും…  “രൂപതാ …..രൂപ… താ ” …….


LEAVE A REPLY

Please enter your comment!
Please enter your name here