മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘വൺ’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. നിമിഷ സജയനെ ആശ്വസിപ്പിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ ഉള്ളത്.സന്തോഷ് വിശ്വനാഥനാണ് ഈ പൊളിറ്റിക്കൽ ത്രില്ലർ സംവിധാനം ചെയ്യുന്നത്.ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. നേരത്തെ ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് ആറിന്റെ വേഷത്തില്‍ മമ്മൂട്ടി എത്തിയ യാത്ര എന്ന സിനിമ ഏറെ ശ്രദ്ധേ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള മുഖ്യമന്ത്രിയായും മമ്മൂട്ടി എത്തുന്നത്.മമ്മൂട്ടിയെക്കൂടാതെ നിമിഷ സജയൻ, ജോജു ജോർജ്, സിദ്ധിഖ്, മുരളി ഗോപി, സുദേവ് നായർ, ജഗദീഷ് തുടങ്ങി വലിയ താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. ബോബി സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here