മമ്മൂട്ടി-മഞ്​ജു വാര്യർ ടീം ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രം ദ പ്രീസ്റ്റി​െൻറ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്​. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച്​ നാലിന്​ തിയറ്റർ റിലീസായി എത്തും. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമെന്ന പ്രത്യേകതയോടെയാണ്​ പ്രീസ്റ്റ്​ എത്തുന്നത്​.

ഫെബ്രുവരി നാലിനായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്​. എന്നാൽ, കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിയറ്ററുകളില്‍ ആള് കുറയാനുള്ള സാധ്യത കണക്കിലെടുത്ത് റിലീസ്​ മാറ്റുകയായിരുന്നു. രാഹുല്‍ രാജ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആ​േൻറാ ജോസഫും ബി. ഉണ്ണികൃഷ്​ണനും ചേർന്ന്​ നിർമിക്കുന്ന ചിത്രത്തിൽ നിഖില വിമലും സാനിയ ഇയ്യപ്പനും പ്രധാന വേഷങ്ങളിലുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here