മുംബൈ: നടൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’െൻറ ചിത്രീകരണം മാർച്ചിൽ തുടങ്ങും. ചിത്രത്തിെൻറ ഛായാഗ്രാഹകനായ സന്തോഷ് ശിവനാണ് ട്വിറ്ററിൽ ഇക്കാര്യം പങ്കുവെച്ചത്.
മോഹൻലാൽ ആദ്യമായി സംവിധായക വേഷമണിയുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ ‘ബറോസ്’ ശ്രദ്ധയാകർഷിച്ചിരുന്നു. ബിഗ് ബജറ്റ് ത്രീഡി ഫാൻറസിയായി എടുക്കുന്ന ഈ ചിത്രത്തിൽ സ്പെയിൻ, പോർചുഗൽ, ഘാന, അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള അന്തർദേശീയ അഭിനേതാക്കൾ വേഷമിടുന്നു.
1984ൽ ഇറങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എടുത്ത ജിജോ പുന്നൂസിെൻറ കഥയെ ആസ്പദമാക്കിയാണ് ‘ബറോസ്’.