തന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി നടൻ ബാല രംഗത്ത്. വിവാഹമോചനത്തിന് ശേഷം പല നടിമാരുടെയും പേര് തനിക്കൊപ്പം ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുവെന്ന് ബാല പറഞ്ഞു.

മഞ്ജു വാര്യർ, മംമ്‌ത മോഹൻദാസ് തുടങ്ങിയവരുടെത് അതിൽ ചിലതാണെന്നും താരം .’വിവാഹം എന്ന് പറയുന്നത് കടയിൽ പോയി സാധനം വാങ്ങുന്നപോലെയല്ലല്ലോ? അത് സംഭവിക്കേണ്ടതാണ്.ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല എല്ലാവരും നന്നായിരിക്കട്ടെ, എന്നെ ദ്രോഹിച്ച എല്ലാവരും നന്നായിരിക്കട്ടെ. ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയ കാശ് കൊടുക്കേണ്ടി വന്നപ്പോൾ വിഷമം തോന്നി. പക്ഷേ തോറ്റുകൊടുത്തു.ഞാൻ ഒരു വിവാഹം കഴിച്ചാൽ പിന്നെ വീട്ടിൽ ഭയങ്കര കോംപറ്റീഷൻ ഉണ്ടാകും. എന്നെ സ്നേഹം കൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കണം, അത് പറ്റില്ല.അങ്ങനൊരു പെണ്ണ് വരട്ടെ, അപ്പോൾ നോക്കാം’.

LEAVE A REPLY

Please enter your comment!
Please enter your name here