സ്വന്തം ലേഖകൻ

കോട്ടയം : തിരക്കഥാകൃത്തും, നടനുമായ പി ബാലചന്ദ്രൻ (71) വൈക്കത്ത് അന്തരിച്ചു. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്.
കോട്ടയം സ്‌കൂൾ ഓഫ് ലെറ്റേ്‌സിൽ അധ്യാപകനായിരുന്നു.
നാടക നടനവും സംവിധായകനുമായാണ് കലാ രംഗത്ത് എത്തുന്നത്.
കവി പി കുഞ്ഞാരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി
ഇവൻ മേഘരൂപൻ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.
അഗ്നിദേവൻ, വക്കാലത്ത് നാരായൺകുട്ടി, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, അന്നയും റസൂലും, കമ്മട്ടിപ്പാടം, ഈട ,ശേഷം,  സഖാവ് തുടങ്ങി 40 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

അങ്കിൾബൺ, പവിത്രം, തച്ചോളി വർഗീസ് ചേകവർ, അഗ്നിദേവൻ, പുനരധിവാസം, പൊലീസ്, ഉള്ളടക്കം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കയെഴുതി.
1989 ൽ പ്രൊഫഷണൽ നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചിരുന്നു. പുനരധിവാസം എന്ന ചിത്രത്തിന്റെ രചനയ്ക്ക് 1999 ലെ കേരള ചലചിത്ര അക്കാദമി അവാർഡും ലഭിച്ചു.
2009 ൽ കേരള സംഗീത നാടക അക്കാദമി അവാർഡിനും അർഹനായി.

നാടക കൃത്ത്, സംവിധായൻ, തിരക്കഥാ കൃത്ത്, സിനിമാ നടൻ എന്നീ രംഗങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു പി ബാലചന്ദ്രൻ.

LEAVE A REPLY

Please enter your comment!
Please enter your name here